'സമാന്തര സർക്കാരാകാൻ ശ്രമിക്കണ്ട, മന്ത്രിയോടുള്ള പ്രീതി മന്ത്രിസഭ തീരുമാനിക്കും'; ഗവർണർക്കെതിരെ മുഖ്യമന്ത്രി

Published : Nov 02, 2022, 04:50 PM ISTUpdated : Nov 02, 2022, 05:28 PM IST
'സമാന്തര സർക്കാരാകാൻ ശ്രമിക്കണ്ട, മന്ത്രിയോടുള്ള പ്രീതി മന്ത്രിസഭ തീരുമാനിക്കും'; ഗവർണർക്കെതിരെ മുഖ്യമന്ത്രി

Synopsis

താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണർ ഭാവിക്കുന്നു. മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ആഎസ് എസ് അനുഭാവികളെ തിരികിക്കയറ്റാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

തിരുവനന്തപുരം : സർക്കാരിനും സർവകലാശാലാ വിസിമാർക്കുമെതിരെ കടുത്ത നിലപാടെടുത്ത ഗവർണർക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചാൻസിലർ പദവി നൽകിയത് കേരളമാണ്. അവിടെ ഇരുന്ന് പദവിയെ അപകീർത്തിപ്പെടുത്തുന്ന നിലപാടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സ്വീകരിക്കുന്നത്. താൻ ജുഡീഷ്യറിക്കും മേലെയാണെന്ന് ഗവർണർ ഭാവിക്കുന്നു. മന്ത്രിസഭയെ മറികടന്ന് ഇടപെടുന്നു. ആഎസ്എസ് അനുഭാവികളെ തിരികിക്കയറ്റാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

തന്നിലാണ് സർവ്വ അധികാരവും എന്ന് ധരിച്ചാൽ അത് വക വച്ച് കൊടുക്കില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. സമാന്തര സർക്കാരാകാൻ ആരും ശ്രമിക്കണ്ട. പ്രീതി നഷ്ടപ്പെട്ടെന്ന് പറഞാൽ അത് തീരുമാനിക്കാൻ  ഇവിടെ മന്ത്രിസഭയുണ്ട്. സർക്കാരും ജനങ്ങളുമുണ്ട്. ഉത്തരവാദിത്തങ്ങൾ ചെയ്യാൻ അറിയാം. അല്ലാതെ വല്ല ധാരണയും ഉണ്ടെങ്കിൽ അത് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു.  

നിയമങ്ങളുടെ നഗ്ന ലംഘനത്തിന് ആർക്കും അധികാരം ഇല്ലെന്നിരിക്കെ, സർവ്വകലാശാലകളുടെ സ്വയംഭരണം തകർക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ഗവർണർക്ക് ചാൻസിലർ പദവിയിൽ സവിശേഷ അധികാരമില്ല. വിസിക്കെതിരെ നടപടി വേണമെങ്കിൽ അത് സർവകലാശാല ചട്ടത്തിൽ പറയുന്നുണ്ട്. നിയമങ്ങളേയും നിയമസഭയേയും നോക്കുകുത്തിയാക്കാമെന്ന് ചിലർ കരുതുന്നുണ്ട്. എന്നാലത് അംഗീകരിച്ച് കൊടുക്കുന്ന പ്രശ്നമില്ലെന്നും അദ്ദേഹം വിശദീകരിച്ചു.

'യുവജനതയുടെ തൊഴിൽ സ്വപ്നങ്ങൾ സാർത്ഥകമാക്കാൻ നിലപാട് സ്വീകരിച്ച സർക്കാർ'; അഭിവാദ്യവുമായി ഡിവൈഎഫ്ഐ

രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തിൽ നിയമിതരായവരല്ല വിസിമാർ. വിദ്യാഭ്യാസ രംഗത്തെ നേട്ടം ആരും അംഗീകരിക്കുന്ന ഒന്നാണ്. വിദ്യാഭ്യാസ രംഗത്ത് കാലാനുസൃത മുന്നേറ്റമാണ് ആഗ്രഹിക്കുന്നത്. അതിനനുസരിച്ച നടപടി സ്വീകരിക്കുന്നുമുണ്ട്. കേരളമുണ്ടാക്കിയ വിസ്മയകരമായ മുന്നേറ്റം തകർക്കാൻ ചില കേന്ദ്രങ്ങൾ ശ്രമിക്കുന്നു. ആ നീക്കത്തിൽ കേരളമാകെ ഉത്കണ്ഠയിലാണ്. കേരളത്തിന്റെ നേട്ടത്തിൽ ഏറ്റവും അധികം അസൂയ ആർഎസ്എസിനാണ്. ഭരണഘടനയെ തകിടം മറിക്കുന്ന വർഗീയ ശക്തികൾ എല്ലായിടത്തും പിടിമുറുക്കുന്നു. കേരളത്തിലും അത്തരം സാഹചര്യം ഒരുക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വര്‍ണക്കൊള്ള; കൂടുതൽ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാൻ ഇഡി, എ പത്മകുമാറിന്‍റെ സ്വത്ത് കണ്ടുകെട്ടും
'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം