
പാലക്കാട്: സിപിഎം നേതാവ് പി സരിന്‍റെ ഫോട്ടോ എഡിറ്റ് ചെയ്ത് നടത്തുന്ന വ്യാജ പ്രചാരണത്തിനെതിരെ ഡോ. സൗമ്യ സരിൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉന്നയിച്ച നടി റിനി ആൻ ജോർജിനൊപ്പം സരിൻ നിൽക്കുന്നതായുള്ള ചിത്രമാണ് എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ ഫോട്ടോ താൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല എന്നാണ് സൗമ്യ സരിൻ കുറിച്ചത്. 1996 ൽ കണ്ട ഇന്ദ്രപ്രസ്‌ഥം എന്ന സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ടെന്നും അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണമെന്നും സൗമ്യ പരിഹസിച്ചു.
കുറിപ്പിന്‍റെ പൂർണരൂപം
ഈ ഫോട്ടോ എന്റെ പോസ്റ്റുകൾക്ക് താഴെ തലങ്ങും വിലങ്ങും പോസ്റ്റുന്നവരോടാണ് കേട്ടോ…
അയ്യേ... അയ്യയ്യേ... എന്തുവാടെ?
എന്ന പണ്ണി വെച്ചിരിക്കെ???!
ഇത്രയും ക്വാളിറ്റി ഇല്ലാത്ത ഒരു തല വെട്ടി ഒട്ടിക്കൽ പിക് ഞാൻ അടുത്ത കാലത്തൊന്നും കണ്ടിട്ടില്ല...
ഇതൊന്നും വൃത്തിക്കും മെനക്കും ചെയ്യാൻ കഴിവുള്ള ആരും അവിടെ ഇല്ലേ?
1996 ഇൽ ഞാൻ കണ്ട ഇന്ദ്രപ്രസ്‌ഥം സിനിമയിൽ പോലും ഇതിലും അടിപൊളി ആയി ഇതൊക്കെ ചെയ്തു വെച്ചിട്ടുണ്ട്...
അത്യാവശ്യമായി ടീമിലേക്ക് പണി അറിയാവുന്ന കുറച്ചു പേരെ റിക്രൂട്ട് ചെയ്യണം...
പെട്ടെന്ന് തന്നെ...
പണി കൂടാൻ പോകുകയല്ലേ... അപ്പോ പ്രൊഫഷനൽ ക്വാളിറ്റി കളയാതെ നോക്കണം...
എന്ന്
ഒരു അഭ്യുദയകാംക്ഷി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam