പുലർച്ചെ വാതിലിൽ മുട്ട് കേട്ട് തുറന്നു; ദേ മുറ്റത്തൊരു സായിപ്പ്! വീട്ടുകാർ ഭയന്നു; സഹായം അഭ്യർത്ഥിച്ച വിനോദസഞ്ചാരിക്ക് വഴികാട്ടി പൊലീസ്

Published : Apr 13, 2026, 01:27 AM IST
UK Tourist in Kollam lost way to hotel got help from Police and locals

Synopsis

മദ്യപിച്ച് വഴിതെറ്റിയ ബ്രിട്ടീഷ് പൗരൻ പുലർച്ചെ കൊല്ലം മയ്യനാട്ടെ ഒരു വീടിന്റെ വാതിലിൽ മുട്ടി പരിഭ്രാന്തി സൃഷ്ടിച്ചു. ഗൈഡ് ലക്കുകെട്ട് വീണതോടെ ഹോട്ടലിലേക്ക് മടങ്ങാൻ ശ്രമിച്ച വിദേശി വഴിതെറ്റി എത്തുകയായിരുന്നു. ഒടുവിൽ ഇരവിപുരം പൊലീസെത്തി ഇയാളെ സുരക്ഷിതമായി ഹോട്ടലിൽ എത്തിച്ചു.

കൊല്ലം: പുലർച്ചെ മദ്യപിച്ച് വീട്ടിലെത്തിയ വിദേശിയെ കണ്ട് വീട്ടുകാർ പരിഭ്രാന്തരായി. മയ്യനാട് ധവളക്കുഴിയിലാണ് ആരെയും ചിരിപ്പിക്കുന്ന സംഭവം നടന്നത്. ഒരുമിച്ച് മദ്യപിച്ച ഗൈഡ് ലക്കുകെട്ട് വീണതോടെ താമസിച്ചിരുന്ന ഹോട്ടലിലേക്ക് നടന്നുപോയ ബ്രിട്ടീഷ് പൗരൻ ഹിറ്റ് പാട്രിക് ജോണാണ് വഴിതെറ്റി മയ്യനാട്ടെ വീടിൻ്റെ വാതിലിൽ മുട്ടിയത്. ഒടുവിൽ ഇരവിപുരം പൊലീസെത്തി രേഖകൾ പരിശോധിച്ച ശേഷം ഇയാളെ കൊല്ലത്ത് താമസിച്ചിരുന്ന ഹോട്ടലിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം പുലർത്തെ നാല് മണിയോടെയാണ് കോടവിള പടിഞ്ഞാറ്റതിൽ വിഷ്ണുവിന്റെ വീടിൻ്റെ മുൻവശത്തെ വാതിലിൽ ശക്തമായ മുട്ട് കേട്ടത്. വാതിൽ തുറന്ന വീട്ടുകാർ വീടിന് മുൻപിൽ സായിപ്പിനെ കണ്ട് ഭയന്നു. എന്നാൽ ഗൈഡിനൊപ്പം മദ്യപിച്ചെന്നും വഴിതെറ്റി എത്തിയതാണെന്നുമായിരുന്നു പാട്രിക് ജോൺ പറഞ്ഞത്. കൊല്ലം നഗരത്തിലെ ഹോട്ടലിലായിരുന്നു പാട്രിക്കിന്റെ താമസം, കൊട്ടിയം സ്വദേശിയായ ഗൈഡിനൊപ്പമാണ് പുറത്തുപോയത്. ഇരുവരും ചേർന്ന് ആദ്യം കൊല്ലത്തെ ബാറിലും പിന്നീട് കൊട്ടിയത്തുള്ള ബാറിലും കയറി മദ്യപിച്ചു. ഇതിനിടെ ഗൈഡ് ലക്കുകെട്ട് വീണു. ഇതോടെ ഗൈഡിനെ ഉപേക്ഷിച്ച് സ്വന്തം താമസസ്ഥലം തേടി പാട്രിക് ഇറങ്ങി. എന്നാൽ പാതിരാത്രിയിൽ വഴിതെറ്റി മയ്യനാടാണ് എത്തിയത്.

പുലർച്ചെ വിഷ്ണുവിൻ്റെ വീട്ടുകാരോട് പാട്രിക് കാര്യം പറഞ്ഞെങ്കിലും വീട്ടുകാർക്ക് ഒന്നും മനസിലായില്ല. വിഷ്ണു പഞ്ചായത്ത് അംഗത്തെയും അയൽവാസികളെയും വിളിച്ചുവരുത്തി. എല്ലാവരും ചേർന്ന് സംസാരിച്ചപ്പോഴാണ് കാര്യം മനസിലായത്. വിവരമറിഞ്ഞ് ഇരവിപുരം പൊലീസ് സ്ഥലത്തെത്തി. പാട്രിക് ജോണിൻ്റെ കൈയ്യിലുണ്ടായിരുന്ന പാസ്പോർട്ടും രേഖകളും പരിശോധിച്ചപ്പോൾ ഇയാൾ പറയുന്നത് സത്യമാണെന്ന് ബോധ്യപ്പെട്ടു. തുടർന്ന് പൊലീസ് ഇടപെട്ട് ഇയാളെ കൊല്ലത്ത് താമസിച്ചിരുന്ന ഹോട്ടലിൽ സുരക്ഷിതമായി എത്തിച്ചു. മദ്യപിച്ച് ലക്കുകെട്ട് വീണുപോയ ഗൈഡിനെ അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോൾ. പുലർച്ചെ അപ്രതീക്ഷിതമായി വിദേശിയെ കണ്ടതിൻ്റെ പകപ്പ് മാറിയ ആശ്വാസത്തിലാണ് വീട്ടുകാർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് കാൽവഴുതി കടലിൽ വീണു മരിച്ചു
ഹോസ്റ്റൽ വാർഡൻ കമലിനും അധ്യാപിക ലതക്കും മരണത്തിൽ പങ്കുണ്ട്, എച്ച്ഒഡിയുടെ ഭീഷണി ഞെട്ടിച്ചു; വെളിപ്പെടുത്തലുമായി നിതിന്‍റെ പിതാവ് രാജൻ