
തിരുവനന്തപുരം: ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ യുവാവ് കാൽവഴുതി കടലിൽ വീണു മരിച്ചു. പത്തനംതിട്ട ഇടയാറന്മുള സ്വദേശി അനീഷ് (45) ആണ് മരിച്ചത്. അനീഷുൾപ്പെടെ പതിനേഴംഗ സംഘമാണ് ആഴിമലയിൽ വിനോദ യാത്രയ്ക്ക് എത്തിയത്. ഇതിനിടയിൽ സെൽഫി എടുക്കുന്നതിനിടെ അനീഷ് കടലിൽ വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam