
കണ്ണൂർ: കുറ്റ്യാട്ടൂർ ഉരുവച്ചാലിൽ യുവതിയെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി കൊല്ലാൻ ശ്രമം. കൂട്ടാവ് സ്വദേശി ജിജേഷ് ആണ് യുവതിയെ അപായപ്പെടുത്താൻ ശ്രമിച്ചത്. യുവതി താമസിക്കുന്ന കുറ്റ്യാട്ടൂരിലെ വീട്ടിലെത്തിയ യുവാവ്, കയ്യിൽ കരുതിയ പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഇതിനിടെ യുവാവിനും പൊള്ളലേറ്റു. ഗുരുതരമായി പരിക്കേറ്റ യുവതിയെയും ജിജേഷിനെയും കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് 2.30 നാണ് സംഭവം. മയ്യിൽ പൊലീസ് അന്വേഷണം തുടങ്ങി.
അമ്പലത്തിലെ ജീവനക്കാരനായും മറ്റും ജോലി ചെയ്യുന്നയാളാണ് ജിജേഷ്. യുവതിയുടെ വീട്ടിൽ മുൻവശത്ത് കൂടെയാണ് എത്തിയത്. യുവതിയും ഭർത്താവിന്‍റെ അച്ഛനും ബന്ധുവായ കുട്ടിയുമാണ് വീട്ടിൽ അപ്പോൾ ഉണ്ടായിരുന്നത്. സംസാരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി യുവാവ് കയ്യിൽ കരുതിയിരുന്ന പെട്രോൾ യുവതിയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീ കൊളുത്തിയത്. നിലവിളി കേട്ടെത്തിയ അയൽവാസികൾ, അടുക്കള വശത്തുള്ള വാതിലിനോട് ചേർന്നുള്ള ഭാഗത്താണ് ഇരുവരെയും പൊള്ളലേറ്റ നിലയിൽ കണ്ടത്.
യുവതിക്ക് ചെറിയൊരു അനക്കം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്ന് അയൽവാസികൾ പറഞ്ഞു. അതേസമയം യുവാവ് ആശുപത്രിയിലേക്ക് മാറ്റുമ്പോഴും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. യുവതിയുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം.
യുവാവിനെ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതുകൊണ്ട് യുവാവ് വീട്ടിൽ വന്നപ്പോൾ ആർക്കും അസ്വാഭാവികത തോന്നിയില്ല. എന്തിനാണ് യുവാവ് യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന കാര്യത്തിൽ ഇപ്പോൾ വ്യക്തതയില്ല. മയ്യിൽ പൊലീസ് അന്വേഷണം തുടങ്ങി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam