ആലപ്പുഴയിൽ റോഡ് മുറിച്ച് കടക്കവേ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ചു, കാൽനട യാത്രക്കാരൻ മരിച്ചു

Published : May 02, 2025, 10:54 PM IST
ആലപ്പുഴയിൽ റോഡ് മുറിച്ച് കടക്കവേ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ചു, കാൽനട യാത്രക്കാരൻ മരിച്ചു

Synopsis

ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.   

ആലപ്പുഴ : അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ചു. ഇരവുകാട് സ്വദേശി സിദ്ധാർഥൻ (64) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഔദ്യോഗിക വാഹനത്തിൽ തന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.  


 

PREV
Read more Articles on
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്