'സംസ്ഥാന സർക്കാരിന്‍റേത് കൊടും ചതി', പരിസ്ഥിതിലോല മേഖല കരടിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ സിപിഎം, പത്തനംതിട്ടയിലെ 7 വില്ലേജുകളിൽ 24 ന് ഹർത്താൽ

Published : Oct 09, 2026, 07:25 PM IST
Raju Abraham

Synopsis

പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിൽ നിന്ന് പത്തനംതിട്ടയിലെ ഏഴ്‌ വില്ലേജുകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 24 ന് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. സംസ്ഥാന സർക്കാരിന്റെ നടപടി കൊടുംചതിയാണെന്നും സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു

പത്തനംതിട്ട: പത്തനംതിട്ട പരിസ്ഥിതിലോല മേഖല കരടുവിജ്ഞാപനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ സി പി എം. കരടുവിജ്ഞാപനത്തിൽ നിന്ന് ജില്ലയിലെ ഏഴ്‌ വില്ലേജുകളെയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24 ന് സി പി എം ഹർത്താൽ പ്രഖ്യാപിച്ചു. കോന്നി താലൂക്കിലെ ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, റാന്നി താലൂക്കിലെ വടശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലാണ്‌ ഹർത്താലെന്ന് സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം അറിയിച്ചു. ഇതിന്റെ പ്രചാരണാർഥമുള്ള വാഹന ജാഥ ഒക്ടോബർ മൂന്നാം വാരം വില്ലേജുകളിൽ പര്യടനം നടത്തും. കരട്‌ വിജ്ഞാപനം അന്തിമമായാൽ കൃഷി,വീട് നിർമ്മാണം ഉൾപ്പടെ എല്ലാ കാര്യങ്ങൾക്കും വനം വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന എൻവയൺമെന്റൽ അതോറിറ്റിയുടെ അനുമതി വാങ്ങണം. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നത് ഈ മേഖലകളെല്ലാം വന്യമൃഗങ്ങൾക്ക് സഞ്ചരിക്കാനുള്ള ഇടനാഴികളാക്കി മാറ്റണമെന്നാണെന്നും സി പി എം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

'സംസ്ഥാന സർക്കാരിന്‍റേത് കൊടും ചതി'

ഇപ്പോൾ തന്നെ ഈ മേഖലകൾ വന്യമൃഗങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ്. ഗാഡ്ഗിൽ കമ്മിറ്റിയുടെ ചുവടു പിടിച്ചുള്ള ഉത്തരവ് ഇടുക്കി കളക്ടർ ഇറക്കിക്കഴിഞ്ഞു. അവിടെ 16 ന് ഹർത്താൽ നടത്തുകയാണ്. കേന്ദ്രം ഏഴാം തവണ പുറത്തിറക്കിയ കരട് വിജ്ഞാപനം സംബന്ധിച്ച റീ - നോട്ടിഫിക്കേഷനിൽ പരാതി അറിയിക്കാൻ സെപ്തംബർ 25 വരെ സമയമുണ്ടായിരുന്നു. എന്നാൽ പത്തനംതിട്ട ജില്ലയിലെ ഒരു വില്ലേജിനെയും ഒഴിവാക്കാതിരുന്ന സംസ്ഥാന സർക്കാരിന്റെ നടപടി പത്തനംതിട്ട ജില്ലയോടുള്ള കൊടുംചതിയാണെന്നും സി പി എം ജില്ലാ സെക്രട്ടറി അഭിപ്രായപ്പെട്ടു. ഇപ്പോൾ തന്നെ ഇവിടെ വസ്തു വില്പന നടക്കുന്നില്ല. പട്ടയവും കിട്ടാതെ വരും. ഒന്നിനും കഴിയാതെ വരുന്നതോടെ വെറുംകൈയോടെ സ്വന്തം മണ്ണിൽ നിന്ന് ഇറങ്ങി പോകേണ്ടിവരും. മേഖലയിലെ മതമേലധ്യക്ഷരും രാഷ്ട്രീയപാർട്ടി പ്രവർത്തകരും സാമുദായിക സംഘടനകളുമെല്ലാം ശക്തമായി ആവശ്യമുന്നയിച്ചെങ്കിലും കണ്ണിൽ ചോരയില്ലാത്ത നടപടിയാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതതെന്നും സി പി എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സ്പോൺസർ ആരെന്ന് പറയില്ല', വിമാനയാത്ര വിവാദം അടഞ്ഞ അധ്യായമെന്ന് മുഖ്യമന്ത്രി; വാടക ഹെലികോപ്റ്റർ കരാര്‍ പുതുക്കില്ല
പിണറായിക്കും റിയാസിനുമെതിരായ ഇഡി കേസ്: സർക്കാർ അനാവശ്യ ധൃതി കാണിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി; 'കോടതി ഉത്തരവ് പ്രകാരം ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും'