ഒരേ ഈട് വെച്ച് രണ്ട് വായ്പ തട്ടിപ്പ്; രാവിലെ തുടങ്ങിയ പരിശോധന അവസാനിച്ചത് രാത്രി, പിവി അൻവറിന്‍റെ വീട്ടിലെ ഇഡി പരിശോധന പൂർത്തിയായി

Published : Nov 21, 2025, 10:23 PM IST
PV ANVAR

Synopsis

മുൻ എംഎൽഎ പിവി അൻവറിന്‍റെ വീട്ടിലെ എൻഫോഴ്സമെന്‍റ് ഡയറ്ക്ടറേറ്റിന്‍റെ റേഡ് പൂർത്തിയായി. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്

മലപ്പുറം: മുൻ എംഎൽഎ പിവി അൻവറിന്‍റെ വീട്ടിലെ എൻഫോഴ്സമെന്‍റ് ഡയറ്ക്ടറേറ്റിന്‍റെ റേഡ് പൂർത്തിയായി. രാവിലെ ആറു മണിയോടെ തുടങ്ങിയ പരിശോധന രാത്രി ഒമ്പതരയോടെയാണ് ഇഡി അവസാനിപ്പിച്ചത്. കേരള ഫൈനാൻസ് കോർപ്പറേഷന്‍റെ മലപ്പുറത്തെ ബ്രാഞ്ചിൽ നിന്ന് ഓരേ ഈട് വച്ച് രണ്ട് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയ കേസിലാണ് ഇഡി റെയ്ഡ്. ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി 12 കോടിയോളം കടമെടുത്ത്, നഷ്ടം വരുത്തി എന്ന വിജിലൻസ് കേസിൽ അൻവർ നാലാം പ്രതിയാണ്.

ഇതേ കേസിലാണ് ഇഡി നടപടിയും. അൻവറിന്‍റെ സഹായി സിയാദിന്‍റെ വീട്ടിലും പിവി അൻവറിന്‍റെ വിവിധ സ്ഥാപനങ്ങളിലും റെയ്ഡ് നടത്തി. അൻവറിൽ നിന്ന് വിശദ വിവരങ്ങൾ തേടിയ ഇഡി ചില രേഖകളും പകർപ്പുകളും കൊണ്ടുപോയി എന്നാണ് പ്രാഥമിക വിവരം.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഓലപ്പാമ്പെന്ന് കെ സുധാകരൻ, ചെപ്പടിവിദ്യയെന്ന് കെസി വേണുഗോപാൽ, പുല്ലു വിലയെന്ന് കെ മുരളീധരൻ; വിഡിക്കെതിരായ നീക്കത്തിൽ പ്രതികരിച്ച് കോൺഗ്രസ് നേതാക്കൾ
സ്കൂള്‍ വിദ്യാര്‍ത്ഥിയെ മദ്യം നൽകി പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ