തൃശൂര്‍ ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. റവന്യു മന്ത്രി കെ രാജൻ ഇത്തവണയും ഒല്ലൂരിൽ തന്നെ മത്സരിക്കും. തൃശൂര്‍ ജില്ലയിൽ അഞ്ചിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. കൊടുങ്ങല്ലൂരിൽ കെജി ശിവാനന്ദനും കൈപ്പമംഗലത്ത് കെകെ വത്സരാജും മത്സരിക്കും

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയായി. റവന്യു മന്ത്രി കെ രാജൻ ഇത്തവണയും ഒല്ലൂരിൽ തന്നെ മത്സരിക്കും. തൃശൂര്‍ ജില്ലയിൽ അഞ്ചിടങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്. കൊടുങ്ങല്ലൂരിൽ കെജി ശിവാനന്ദനും കൈപ്പമംഗലത്ത് കെകെ വത്സരാജും മത്സരിക്കും. നാട്ടികയിൽ സിസി മുകുന്ദനെ സ്ഥാനാര്‍ത്ഥിയാക്കാനാണ് തീരുമാനം. തൃശൂര്‍ മണ്ഡലത്തിൽ വനിത സ്ഥാനാര്‍ത്ഥിയായിരിക്കും മത്സരിപ്പിക്കുക. സാറാമ്മ റോബ്സണും ഷീല വിജയകുമാറുമാണ് പരിഗണനയിലുള്ളത്. ഇവരല്ലെങ്കിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെയും പരിഗണിക്കുന്നുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

YouTube video player