
മലപ്പുറം: മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി മാന്യതയും സത്യസന്ധതയും പുലർത്തണമെന്ന് മലപ്പുറം എടക്കര മേഖല ജംഇയ്യത്തുൽ ഖുതബാ കമ്മിറ്റി. കെഎം ഷാജിയുടെ പ്രസംഗത്തിനെതിരെ രംഗത്ത് എത്തിയ സമസ്‌ത മുശാവറ അംഗം അബ്ദുസലാം ബാഖവിയെ വിമർശിച്ചതിനെതിരെയാണ് എടക്കര മേഖല ജംഇയ്യത്തുൽ ഖുതബാ കമ്മിറ്റി കെഎം ഷാജിക്കെതിരെ പ്രസ്താവന ഇറക്കിയത്.
അബ്ദുസലാം ബാഖവിയെ വിമർശിച്ചതിലൂടെ കെഎം ഷാജി അൽപ്പത്തരമാണ് ചെയ്തത്. മത നിയമങ്ങൾ പറയുന്ന പണ്ഡിതരെ അപകീർത്തിപ്പെടുത്തി വായടപ്പിക്കാനാണ് ശ്രമമെങ്കിൽ ഇതിനു കനത്ത വില നൽകേണ്ടി വരുമെന്നും കമ്മറ്റി മുന്നറിയിപ്പ് നൽകി. കെഎം ഷാജിയുടെ അസത്യ പ്രചരണത്തിന് മുസ്‌ലീം ലീഗ് പിന്തുണയുണ്ടോ എന്ന് പാർട്ടി വ്യക്തമാക്കണമെന്നും കമ്മറ്റി ആവശ്യപ്പെട്ടു.
നേരത്തെ, മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷവിമർശനവുമായി കെഎം ഷാജി രംഗത്തെത്തിയിരുന്നു. പാണക്കാട് തങ്ങളുടെ മെക്കിട്ട് കയറാൻ വന്നാൽ കൈയും കെട്ടി നോക്കി നിൽക്കില്ലെന്നായിരുന്നു ഷാജിയുടെ രൂക്ഷ പ്രതികരണം. പിണറായി വിജയൻ സംഘി ആണെന്നും കെഎം ഷാജി വിമർശിച്ചു. പാണക്കാട് തങ്ങളെ അളക്കാൻ മുഖ്യമന്ത്രി വരേണ്ടെന്നും ചന്ദ്രികയിലെ മുഖപ്രസംഗത്തിൽ പറയുന്നു. സാദിഖലി തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ ഒരു അനുയായിയുടെ മട്ടില്‍ പെരുമാറുന്നയാളാണ് എന്നായിരുന്നു പിണറായി പാലക്കാട് പറഞ്ഞത്.
പൂജ ചെയ്യാനെത്തിയ പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചു; കേസെടുത്ത് പൊലീസ്
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam