എറണാകുളം വടക്കൻ പറവൂർ തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രത്തിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. പൂജ ചെയ്യാൻ അമ്പലത്തിലെത്തിയ പട്ടികജാതിക്കാരനായ യുവാവാണ് അധിക്ഷേപം നേരിട്ടത്.

കൊച്ചി: പട്ടിക ജാതിയിൽപ്പെട്ട ശാന്തിക്കാരനെ അധിക്ഷേപിച്ചതിൽ പൊലീസ് കേസെടുത്തു. എറണാകുളം വടക്കൻ പറവൂർ തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രത്തിൽ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. പൂജ ചെയ്യാൻ അമ്പലത്തിലെത്തിയ പട്ടികജാതിക്കാരനായ യുവാവാണ് അധിക്ഷേപം നേരിട്ടത്.

പ്രദേശവാസിയായ ജയേഷ് ജാതി ചോദിച്ചുവെന്നാണ് പരാതി. പറവൂർ കൊടുവഴങ്ങ സ്വദേശിയാണ് അധിക്ഷേപം നേരിട്ടത്. യുവാവിന്റെ പരാതിയിൽ നോർത്ത് പറവൂർ പൊലീസ് കേസെടുത്തു. പട്ടികജാതി അതിക്രമം തടയൽ നിയമ പ്രകാരമാണ് കേസെടുത്തത്. തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലാണ് തത്തപ്പള്ളി ശ്രീ ദുർഗ ക്ഷേത്രം. 

Also Read: ലഹരിയുമായി ദമ്പതികൾ പിടിയിൽ; വീട്ടിൽ നിന്ന് കണ്ടെടുത്തത് 20 ഗ്രാം എംഡിഎംഎ, സൂക്ഷിച്ചിരുന്നത് ഐസ്ക്രിം ബോക്സിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്