ദേശീയ പാത അറ്റകുറ്റപ്പണി; ഹൈക്കോടതിക്ക് കേന്ദ്രസർക്കാരിന്റെ ഉറപ്പ്, പാലിച്ചില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കേണ്ടിവരുമെന്ന് കോടതി

Published : Jul 09, 2025, 02:28 PM IST
NH Maintanance

Synopsis

ഇടപ്പളളി- മണ്ണുത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി.

കൊച്ചി: ഇടപ്പളളി- മണ്ണുത്തി ദേശീയ പാതയിലെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കി ഗതാഗതം സുഗമമാക്കുമെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ ഉറപ്പു നൽകി. സർവീസ് റോഡുകളുടെ അടക്കം നിർമാണം പൂർത്തിയാക്കിയിട്ടില്ലെന്നും പാലിയേക്കരയിലെ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടുളള ഹർജിയാണ് ഹൈക്കോടതിയുടെ മുന്നിലുളളത്. കേന്ദ്ര സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കേണ്ടിവരുമെന്ന് സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. പണം നൽകുന്ന ജനങ്ങൾക്ക് സുഗമമായ യാത്രയ്ക്ക് അവകാശമുണ്ട്. തുടർ നടപടികളുടെ കാര്യത്തിൽ ദേശീയപാതാ ആതോറിറ്റിയുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണെന്നും കോടതി നിരീക്ഷിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുൽ ഒളിവില്‍ കഴിഞ്ഞത് അതിവിദഗ്ധമായി, ഓരോ പോയിന്‍റിലും സഹായം; ഒളിയിടം മാറ്റിയത് പലതവണ, പൊലീസ് നിഗമനം ഇങ്ങനെ
വിമാന ടിക്കറ്റുകളുടെ അധികനിരക്കില്‍ ഇടപെട്ട് വ്യോമയാന മന്ത്രാലയം, നിരക്ക് വർധന ഒഴിവാക്കാൻ കമ്പനികൾക്ക് നിർദേശം