മുത്തൂറ്റ് സമരം; കൊച്ചി സിറ്റി പൊലീസിനെതിരെ എളമരം കരീം

By Web TeamFirst Published Jan 27, 2021, 2:26 PM IST
Highlights

സമരം ഒതുക്കി തീർക്കാൻ മൂത്തൂറ്റ് മാനേജ്മെൻ്റിന് ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നാണ് എളമരം കരീം ആരോപിക്കുന്നത്. തൊഴിലാളി സമരങ്ങളോടുള്ള സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾക്കെതിരാണിത്. 

കൊച്ചി: മുത്തൂറ്റ് സമരത്തിൽ കൊച്ചി സിറ്റി പൊലീസിനെതിരെ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം. സമരം ഒതുക്കി തീർക്കാൻ മൂത്തൂറ്റ് മാനേജ്മെൻ്റിന് ചില ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്നാണ് എളമരം കരീം ആരോപിക്കുന്നത്. തൊഴിലാളി സമരങ്ങളോടുള്ള സംസ്ഥാന സർക്കാരിൻ്റെ നയങ്ങൾക്കെതിരാണിത്. മുത്തൂറ്റ് മാനേജ്മെൻ്റ് പിരിച്ചുവിട്ട 164 ജീവനക്കാരെ തിരിച്ചെടുക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും എളമരം കരീം.

ഒരു ഇടവേളയ്ക്ക് ശേഷം ഈ മാസം നാല് മുതലാണ് മുത്തൂറ്റ് ഫിനാൻസിൽ ഒരു വിഭാഗം തൊഴിലാളികൾ വീണ്ടും സമരം തുടങ്ങിയത്. വിവിധ ബ്രാഞ്ചുകളിൽ നിന്നായി പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. കഴിഞ്ഞ മാർച്ചിൽ കൊവിഡ് ലോക് ഡൗണിനെത്തുടർന്നാണ് സമ‍രം നി‍ർത്തിവെച്ചത്. പിന്നീട് പലവട്ടം ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് സമരം.

click me!