'പൊതുയോഗങ്ങള്‍, റാലികള്‍, പ്രചാരണ വാഹനങ്ങളുടെ ഉപയോഗം'; 'സുവിധ' വഴി അനുമതി വാങ്ങണമെന്ന് കര്‍ശനനിർദേശം

Published : Mar 30, 2024, 09:34 PM IST
'പൊതുയോഗങ്ങള്‍, റാലികള്‍, പ്രചാരണ വാഹനങ്ങളുടെ ഉപയോഗം'; 'സുവിധ' വഴി അനുമതി വാങ്ങണമെന്ന് കര്‍ശനനിർദേശം

Synopsis

അപേക്ഷ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. പരിപാടി നടത്തേണ്ട സമയത്തിന് മിനിമം 48 മണിക്കൂര്‍ മുമ്പായി അപേക്ഷ നല്‍കണം.

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ അനുമതികള്‍ നേടുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് സഹായമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍. തെരഞ്ഞെടുപ്പ് പൊതുയോഗങ്ങള്‍, റാലികള്‍, പ്രകടനങ്ങള്‍ എന്നിവ നടത്തുന്നതിനും ഉച്ചഭാഷിണി, പ്രചാരണത്തിനുള്ള വാഹനങ്ങള്‍, ഹെലിപാഡുകള്‍ എന്നിവ ഉപയോഗിക്കുന്നതിനുള്ള ഏകജാലക ഓണ്‍ലൈന്‍ സംവിധാനമാണ് സുവിധ. 

അപേക്ഷ നല്‍കുന്നതിനായി suvidha.eci.gov. in എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവേശിക്കണം. അപേക്ഷ സമര്‍പ്പിച്ച് ഏഴു ദിവസത്തിനുള്ളില്‍ പരിപാടികള്‍ നടത്തണം. പരിപാടി നടത്തേണ്ട സമയത്തിന് മിനിമം 48 മണിക്കൂര്‍ മുമ്പായി അപേക്ഷ നല്‍കണം. ഒരേ ദിവസം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ ഉണ്ടെങ്കില്‍ അതിനായി പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം. വാഹന പെര്‍മിറ്റിനുള്ള അപേക്ഷയോടൊപ്പം വാഹനത്തിന്റെ ആര്‍സി ബുക്ക്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, വാഹന ഉടമയുടെ സമ്മതപത്രം, ഡ്രൈവറുടെ ലൈസന്‍സ് എന്നിവ അപ്ലോഡ് ചെയ്യുകയും വാഹന ഉപയോഗിക്കേണ്ട സ്ഥലം കൃത്യമായി രേഖപ്പെടുത്തുകയും വേണം. പൊതുയോഗങ്ങള്‍ നടത്തുന്നതിന് വസ്തു ഉടമയില്‍ നിന്നുള്ള സമ്മതപത്രം ഹാജരാക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പൊതുയോഗങ്ങള്‍, റാലികള്‍ മുതലായവ നടത്തുന്നതിന് അനക്ഷര്‍ ഡി1-ല്‍ ആവശ്യമായ വിവരങ്ങള്‍ കൂടി പൂരിപ്പിച്ച് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അനക്ഷര്‍ ഡി1 ഫോര്‍മാറ്റ് www.eci.gov.in എന്ന വെബ്സൈറ്റിലും ഡി.ഇ.ഒ, ആര്‍.ഒ, എ.ആര്‍.ഒ.മാരുടെ കാര്യാലയത്തിലും ലഭിക്കും.

കാണാതായ അമ്മയും കുഞ്ഞും മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് നേത്രാവതി നദിയില്‍ 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അമ്മയെപ്പോലെ ചേർത്തു പിടിച്ച് കാത്തിരുന്നു'; വോട്ട് ചെയ്യാനെത്തിയ യുവതിയുടെ കുഞ്ഞിനെ വോട്ടിംഗ് കഴിഞ്ഞെത്തുന്നത് വരെ നോക്കിയ പൊലീസുകാരി
'ദിലീപിനെപ്പറ്റി നടിയ്ക്ക് ആദ്യഘട്ടത്തിൽ സംശയമോ പരാതിയോ ഉണ്ടായിരുന്നില്ല'; നടിയെ ആക്രമിച്ച കേസിലെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്