
ദില്ലി: തെരഞ്ഞെടുപ്പ് തോൽവിക്ക് കൂട്ടുത്തരവാദിത്തം മാത്രമല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തിൽ വിമർശനം. നേതാക്കൾ സ്വയം പിഴവ് വിലയിരുത്തണമെന്ന ആവശ്യം ചർച്ചയിൽ ശക്തമായി ഉയർന്നു. കേരളത്തിൽ സ്ഥാനാർത്ഥി നിർണ്ണയ വിവാദം ഉണ്ടായപ്പോൾ കേന്ദ്ര നേതൃത്വവും ഇടപെടണമായിരുന്നുവെന്നും ചര്‍ച്ചയില്‍ ഒരു വിഭാഗം അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പിൽ കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ല എന്ന സിസി നയം വ്യക്തമായി വിശദീകരിക്കപ്പെട്ടില്ലെന്നും ചർച്ചയിൽ വിമർശനമുണ്ടായി. കേരളത്തിൽ ബിജെപിയുടെ വളർച്ച അപകടകരമെന്ന ബോധ്യം ഉണ്ടാകണമെന്നും ബംഗാളിലെ അനുഭവം ഇതിന് പാഠമാകണമെന്നും ചില അംഗങ്ങൾ അഭിപ്രായപ്പെട്ടു. മധ്യവർഗ്ഗ പാർട്ടിയായി സിപിഎം മാറരുതെന്നും തെറ്റു തിരുത്തൽ രേഖയിലെ ചർച്ചയിൽ നേതാക്കൾ അഭിപ്രായം പങ്കുവെച്ചു. സിസിയിൽ വന്ന ചില ഭേദഗതികളിൽ പിബിയിലും ചൂടേറിയ ചർച്ച നടന്നു. കേന്ദ്ര കമ്മറ്റി യോഗം ഇന്ന് അവസാനിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam