എറണാകുളത്തും തൃശൂരിലും ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു

Published : Feb 05, 2023, 01:20 PM ISTUpdated : Feb 05, 2023, 05:56 PM IST
എറണാകുളത്തും തൃശൂരിലും ഉത്സവത്തിനെത്തിച്ച ആനയിടഞ്ഞു

Synopsis

തൃശ്ശൂർ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. 

എറണാകുളം/തൃശൂർ : എറണാകുളത്തും തൃശൂരിലുമായി രണ്ടിടത്ത് ആനയിടഞ്ഞു. എറണാകുളം പെരുമ്പാവൂരിനടുത്ത് ഇടവൂരിൽ ക്ഷേത്ര ഉത്സവത്തിന് കൊണ്ടുവന്ന കൊളക്കാട് ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ഇടവൂർ ശങ്കരനാരായണ ക്ഷേത്രത്തിലാണ് ഉത്സവം നടക്കുന്നത്. ആനയെ തളക്കാൻ സാധിച്ചത് വലിയ അപകടമൊഴിവാക്കി. 

തൃശ്ശൂരിൽ എടമുട്ടത്ത് തൈപ്പൂയ്യാഘോഷത്തിനിടെയാണ് ആനയിടഞ്ഞത്. രാവിലെ പതിനൊന്ന് മണിയോടെ ശീവേലിക്കിടെയായിരുന്നു സംഭവം. ഉടൻ തന്നെ ആനയെ തളക്കാനായതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ആനപ്പുറത്തിരുന്നവർ താഴേക്ക് ചാടി രക്ഷപെട്ടു. ഇതിനിടെ ക്ഷേത്രത്തിന് പുറത്ത് നിന്ന നാല് ആനകളിൽ ഒരെണ്ണം പേടിച്ചോടിയതും പരിഭ്രാന്തി പരത്തി. പാപ്പാൻമാരും എലഫന്റെ സ്ക്വാഡും ചേർന്ന് ആനയെ ക്യാപ്ച്ചർ ബെൽറ്റിട്ട് തളച്ചു.

തലസ്ഥാനത്തിന്റെ ഹൃദയഭാഗം, മ്യൂസിയം പരിസരത്ത് സ്ത്രീക്ക് നേരെ അതിക്രമം, പ്രതിയെ പിടികൂടാനാകാതെ പൊലീസ്

കഴിഞ്ഞ ദിവസം, തൃശ്സൂർ കുന്നംകുളം കല്ലഴി പൂരത്തിനിടെയും ആനയിട‌ഞ്ഞ് പാപ്പാന്മാരെ ആക്രമിച്ചിരുന്നു. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രി പൂരത്തിനിടയിലാണ് സംഭവമുണ്ടായത്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞ് മണിക്കൂറോളം പരിഭ്രാന്തി സൃഷ്ടിച്ചത്. പുലർച്ചെ ഒരുമണിയോടെ ഇടഞ്ഞ ആനയെ വെളുപ്പിന് നാലോടെയാണ് എലിഫന്റ സ്ക്വാഡിന്  തളക്കാൻ കഴി‌ഞ്ഞത്. ആദ്യം ഒന്നാം പാപ്പാനെയാണ് ആക്രമിക്കാൻ ശ്രമിച്ചത്. ഒഴിഞ്ഞ് മാറി രക്ഷപ്പെട്ടതോടെ ആനപ്പുറത്തിരുന്ന രണ്ടാം പാപ്പാനെ കുടഞ്ഞ് താഴെ ഇട്ടു. പലവതവണ കുത്താൻ ശ്രമിച്ചെങ്കിലും ഒഴിഞ്ഞ് മാറിയതിനാൽ നേരിട്ട് കുത്തേൽക്കാത്തതിനാൽ വലിയ അപകടം ഒഴിവായി. 

read more  കോഴിക്കോട് വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം; ബസ് യാത്രക്കാരെ ഇറക്കി കൊണ്ടുപോകാൻ ശ്രമം

 

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അമിതവില, അളവ് കുറവ്, എക്‌സ്പയറി ഡേറ്റ് കഴിഞ്ഞ നൂഡിൽസ്; 98000 രൂപ പിഴ ഈടാക്കി, ശബരിമല സന്നിധാനത്താകെ പരിശോധന
വാളയാർ ആൾക്കൂട്ട ആക്രമണം: പ്രത്യേക സംഘം അന്വേഷിക്കും, ഐപിഎസ് ഉദ്യോഗസ്ഥൻ നയിക്കും; കുടുംബത്തിന് ഉറപ്പ് നൽകി സർക്കാർ