കൊടുവളളിയിൽ നിന്ന് മഖാമിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെയാണ് അതിക്രമം ഉണ്ടായത്. 

മടവൂര്‍: കോഴിക്കോട് മടവൂരിൽ സ്വകാര്യബസ്സിന് നേരെ വീണ്ടും ഓട്ടോ ഡ്രൈവർമാരുടെ അതിക്രമം. ബസ് യാത്രക്കാരെ ബലം പ്രയോഗിച്ച് ഓട്ടോ ഡ്രൈവർമാർ ഇറക്കിക്കൊണ്ടുപോകാൻ ശ്രമിച്ചെന്ന് പരാതി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം. കൊടുവളളിയിൽ നിന്ന് മഖാമിലേക്ക് സർവ്വീസ് നടത്തുന്ന ബസ്സിന് നേരെയാണ് അതിക്രമം ഉണ്ടായത്. 

ഓട്ടോറിക്ഷകളുടെ സമാന്തര സർവ്വീസ് ചോദ്യം ചെയ്തതിന് നേരത്തെ ഇതേ ബസ്സിന് നേരെ ഒരുസംഘം ഓട്ടോ റിക്ഷ ഡ്രൈവർമാരുടെ ആക്രമണം ഉണ്ടായിരുന്നു. ഇന്ന് രാവിലെ നാല് പേർ ചേർന്ന് ബസ്സ് തടഞ്ഞിട്ട് യാത്രക്കാരെ വലിച്ചിറക്കാൻ ശ്രമിച്ചെന്നാണ് ജീവനക്കാരുടെ പരാതി. പ്രതികരിച്ച വനിതാ യാത്രക്കാരുടെ വീഡിയോ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയെന്നും ബസ് ജീവനക്കാർ പറയുന്നു. സംഭവത്തിൽ കുന്ദമംഗലം പൊലീസ് അന്വേഷണം തുടങ്ങി.


ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോഴിക്കോട് ചോമ്പാല കുഞ്ഞിപ്പള്ളിയില്‍ അ‍ഞ്ചു വയസ്സുള്ള കുട്ടിയോട് ഓട്ടോ ഡ്രൈവര്‍ ക്രൂരത കാണിച്ചിരുന്നു. ഓട്ടോയില്‍ തുപ്പിയ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് തുടപ്പിച്ചായിരുന്നു. ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ബാലാവകാശ കമ്മീഷന്‍ കേസെടുത്തിരുന്നു. സ്കൂളിലേക്ക് കുട്ടികളെ കൊണ്ട് പോകുന്ന ഓട്ടോയിലെ ഡ്രൈവര്‍ കോറോത്ത് റോഡ് സ്വദേശി വിചിത്രനാണ് കുട്ടിയോട് ക്രൂരത കാട്ടിയത്. 

അഞ്ചുവയസുകാരന്‍ ഓട്ടോയില്‍ തുപ്പിയപ്പോള്‍ കുട്ടിയുടെ വസ്ത്രം അഴിപ്പിച്ച് ഇയാൾ ഓട്ടോറിക്ഷ തുടപ്പിക്കുകയായിരുന്നു. മറ്റ് കുട്ടികളുടെ മുന്നില്‍ വെച്ചാണ് ഡ്രൈവർ കുട്ടിയുടെ വസ്ത്രമഴിപ്പിച്ച് തുടപ്പിച്ചത്. എല്‍കെജി വിദ്യാര്‍ത്ഥിയായ കുട്ടിയുടെ സഹോദരിയാണ് സംഭവം വീട്ടില്‍ അറിയിച്ചത്. പിറ്റേന്ന് ഉമ്മ ഓട്ടോ ഡ്രൈവറോട് ഇക്കാര്യം ചോദിച്ചപ്പോഴും മോശമായ പ്രതികരണമാണുണ്ടായത്. കുട്ടിയുടെ മാതാവിനോട് ഇയാള്‍ തട്ടിക്കയറുകയും ചെയ്തിരുന്നു. 

ചാഞ്ചാടിയില്ല മനസ്സ്; വീണുകിട്ടിയ 10 പവൻ സ്വർണവും പണവും ഉടമക്ക് തിരികെ നൽകി വീട്ടമ്മ