ക്രെഡിറ്റ്‌ സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട്‌ ആകുമെന്ന ഭയം; വിദ്യാർഥി ജീവനൊടുക്കി

Published : Aug 15, 2026, 10:07 PM IST
MA college student

Synopsis

കോളേജ് മാനേജ്മെന്റ് ക്രെഡിറ്റ്‌ സ്കോർ കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും കോളേജ് വഴങ്ങുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു.

കൊച്ചി: ഉയർന്ന ക്രെഡിറ്റ്‌ സ്കോർ ഇല്ലാത്തിനാൽ ഇയർ ഔട്ട്‌ ആകുമെന്ന ഭയത്താൽ വിദ്യാർത്ഥി ജീവനൊടുക്കി. കോതമംഗലം എംഎ കോളേജിലെ രണ്ടാം വർഷ എഞ്ചിനിയറിങ് വിദ്യാർഥിയെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. അരുണാചൽ പ്രദേശ് സ്വദേശി മിച്ചി മാർപ്പു ആണ് മരിച്ചത്. കുറിപ്പ് എഴുതിവെച്ചാണ് മരിച്ചത്. പ്രതിഷേധവുമായി വിദ്യാർഥികൾ രം​ഗത്തെത്തി. മറ്റെല്ലാ എൻജിനീയറിങ് കോളേജുകളിലും കുറഞ്ഞ ക്രെഡിറ്റ്‌ സ്കോർ 18 ആണെന്നും എംഎ കോളേജിൽ മാത്രം 22 ആണെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.

കോളേജ് മാനേജ്മെന്റ് ക്രെഡിറ്റ്‌ സ്കോർ കുറയ്ക്കാൻ തയ്യാറാകുന്നില്ലെന്നും മന്ത്രിയടക്കം ഇടപെട്ടിട്ടും കോളേജ് വഴങ്ങുന്നില്ലെന്നും വിദ്യാർഥികൾ പറഞ്ഞു. ക്രെഡിറ്റ്‌ സ്കോർ തീരുമാനിക്കാൻ കോളേജിന് അധികാരം ഉണ്ടെന്നാണ് അധികൃതരുടെ നിലപാട്. ഓട്ടോനോമസ് കോളേജിന് സ്കോർ തീരുമാനിക്കാമെന്നും ഇൻഡസ്ട്രിയൽ സ്റ്റാൻഡേഡ് അനുസരിച്ചാണ് സ്കോർ കൂട്ടിയതെന്നും അക്കാദമിക്ക് കൗൺസിൽ ആണ് തീരുനിക്കുന്നതെന്നുമാണ് കോളേജ് അധികൃതരുടെ നിലപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തമിഴ്‌നാട് പോലീസിന്‍റെ പിടികിട്ടാപ്പുള്ളി ലിസ്റ്റില്‍; കാര്‍ യാത്രികരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ കേസില്‍ യുവാക്കള്‍ അറസ്റ്റില്‍
ബൈക്ക് തടഞ്ഞു നിർത്തി പരിശോധിച്ചു, കിട്ടിയത് മൊബൈൽ ചാർജർ; പക്ഷേ അഡാപ്റ്ററിൽ ഒളിപ്പിച്ചിരുന്നത് എംഡിഎംഎ, യുവാവ് പിടിയിൽ