സ്വിമ്മിംഗ് പൂളിൽ വീണ നാല് വയസുകാരിക്ക് ദാരുണാന്ത്യം, ജീവൻ നഷ്ടമായത് ചികിത്സയിലിരിക്കെ

Published : Feb 15, 2026, 12:47 PM IST
four year old girl

Synopsis

സ്വിമ്മിംഗ് പൂളിൽ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു. സംഭവം എറണാകുളത്ത്

കൊച്ചി: തേവര ഫെറിക്കടയ്ക്ക് സമീപമുള്ള ഒരു അപാർട്മെന്റിലെ സ്വിമ്മിംഗ് പൂളിൽ വീണ് ചികിത്സയിൽ കഴിഞ്ഞിരുന്ന നാല് വയസുകാരി മരിച്ചു. കുണ്ടന്നൂർ വലിയവീട്ടിൽ ഗോകുലിന്‍റയും സന്ധ്യയുടെയും മകൾ ഇനിയയാണ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ അന്തരിച്ചത്. ഈ മാസം ഒന്നിന് അമ്മയോടൊപ്പം അപാർട്മെന്റിൽ എത്തിയതിനിടെ കുട്ടിയെ കാണാതാകുകയായിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് ഇനിയയെ പൂളിൽ വീണ നിലയിൽ കണ്ടെത്തിയത്.

ഗുരുതരാവസ്ഥയിൽ ആദ്യം എറണാകുളം മെഡിക്കൽ ട്രസ്റ്റിൽ പ്രവേശിപ്പിച്ച കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ അഭ്യർഥന അനുസരിച്ച് ആറാം തീയതി കോയമ്പത്തൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ സൗത്ത് പൊലീസ് കേസ് എടുത്തു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണ്ണർക്ക് കൈമാറി, റോജിക്ക് ഉന്നത വിദ്യാഭ്യാസം
ലോക്ഭവനിൽ ജി സുധാകരൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു, മുഖ്യമന്ത്രിയും മന്ത്രമാരും ചടങ്ങിൽ പങ്കെടുത്തു, പ്രോ ടേം സ്പീക്കർ ചുമതല