വനിതാ സംവരണ ബിൽ; ബില്ല് കൊണ്ടുവന്ന രീതിയോട് എതിർപ്പ്, ബില്ലിനോടുള്ള സമീപനം ചർച്ച ചെയ്ത് തീരുമാനിക്കും: ഇടി

Published : Sep 19, 2023, 03:30 PM IST
വനിതാ സംവരണ ബിൽ; ബില്ല് കൊണ്ടുവന്ന രീതിയോട് എതിർപ്പ്, ബില്ലിനോടുള്ള സമീപനം ചർച്ച ചെയ്ത് തീരുമാനിക്കും: ഇടി

Synopsis

പ്രാധാന്യമുള്ള ബില്ല് സഭയിൽ വിതരണം ചെയ്യണം. വിതരണം ചെയ്യാത്ത ബില്ല് അവതരിപ്പിച്ചത് തെറ്റാണ്. ബില്ലിനോട് എടുക്കേണ്ട നിലപാട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഘടകകക്ഷികളോട് കൂടിയാലോചന ചെയ്ത് തീരുമാനിക്കുമെന്നും എംപി പറഞ്ഞു. 

ദില്ലി: പാർലമെന്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനോടുള്ള സമീപനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീർ. ബില്ല് കൊണ്ടുവന്ന രീതിയോട് എതിർപ്പുണ്ടെന്ന് ഇടി മുഹമ്മദ് ബഷീർ പ്രതികരിച്ചു. ബില്ല് കൊണ്ടുവന്നത് പ്രാകൃതമായ രീതിയിലാണ്. നിസാരമായാണ് ബില്ല് അവതരിപ്പിച്ചത്. പ്രാധാന്യമുള്ള ബില്ല് സഭയിൽ വിതരണം ചെയ്യണം. വിതരണം ചെയ്യാത്ത ബില്ല് അവതരിപ്പിച്ചത് തെറ്റാണ്. ബില്ലിനോട് എടുക്കേണ്ട നിലപാട് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ഘടകകക്ഷികളോട് കൂടിയാലോചന ചെയ്ത് തീരുമാനിക്കുമെന്നും എംപി പറഞ്ഞു. 

വനിതാ സംവരണ ബിൽ അവതരിപ്പിക്കുന്നതിനിടയിൽ ലോക്സഭയിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. അംഗങ്ങൾക്ക് ബില്ലിൻ്റെ പകർപ്പ് നൽകാത്തതിലായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം. സർക്കാർ യുപിഎ സർക്കാരിന്റെ കാലത്ത് ബിൽ പാസാക്കിയെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ബില്ലിനെ കുറിച്ച് അമിത് ഷായും, അധിർ രഞ്ജൻ ചൗധരിയും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ 2014ൽ ബിൽ അസാധുവായെന്ന് അമിത് ഷാ പറഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് ലോക്സഭ പിരിഞ്ഞു. നാളെ 11 മണിക്ക് വീണ്ടും ചേരും. 

വനിത സംവരണ ബില്‍ നിയമമായാല്‍ കേരളത്തില്‍ എന്ത് മാറ്റമുണ്ടാകും? ആകാംക്ഷ ബാക്കി, സാധ്യതകള്‍ ഇങ്ങിനെ

നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 128ാം ഭരണഘടനാ ഭേ​​ദ​ഗതിയായാണ് ബിൽ അവതരിപ്പിച്ചത്. വനിതാസംവരണ ബിൽ നടപ്പാക്കാൻ വിശാല ചർച്ചകൾ നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സർക്കാരിൻ്റെ വലിയ ഉത്തരവാദിത്തമായിരുന്നു വനിത സംവരണ ബിൽ. ഇന്നത്തേക്ക് ചരിത്ര ദിനമാണ്. സ്ത്രീ ശാക്തീകരണത്തിന് ഈ സർക്കാർ പ്രതിജ്ഞ ബദ്ധമാണ്. ബിൽ രാജ്യത്തെ അമ്മമാർക്കും, സഹോദരിമാർക്കും, പെൺകുട്ടികൾക്കുമുള്ളതാണ്. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ബില്ലിന് അംഗീകാരം നൽകിയെന്നും മോദി പറഞ്ഞു. 

വനിതാ ബിൽ: ബിൽ രാജ്യത്തെ അമ്മമാർക്കും, സഹോദരിമാർക്കുമുള്ളതെന്ന് മോദി; പ്രതിഷേധം, ലോക്സഭ പിരിഞ്ഞു

https://www.youtube.com/watch?v=Ko18SgceYX8


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എന്തുകൊണ്ട് ടിപി വധക്കേസ് പ്രതികള്‍ക്ക് മാത്രം നിരന്തരം പരോള്‍ ലഭിക്കുന്നു? ചോദ്യവുമായി ഹൈക്കോടതി, ജ്യോതി ബാബുവിന്‍റെ പരോള്‍ അപേക്ഷ തള്ളി
കേരള ഫിനാൻഷ്യൽ കോര്‍പ്പറേഷൻ വായ്പാ തട്ടിപ്പ്; മുൻ എംഎൽഎ പിവി അൻവര്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല