Asianet News MalayalamAsianet News Malayalam

വനിതാ ബിൽ: രാജ്യത്തെ അമ്മമാർക്കും, സഹോദരിമാർക്കുമുള്ളതെന്ന് മോദി; പ്രതിഷേധം, ലോക്സഭ പിരിഞ്ഞു

സർക്കാർ യുപിഎ സർക്കാരിന്റെ കാലത്ത് ബിൽ പാസാക്കിയെന്ന നിലപാടിലാണ് കോൺ​ഗ്രസ്. ബില്ലിനെ കുറിച്ച് അമിത് ഷായും, അധിർ രഞ്ജൻ ചൗധരിയും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ 2014ൽ ബിൽ അസാധുവായെന്ന് അമിത് ഷാ പറഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇന്നത്തേക്ക് ലോക്സഭ പിരിഞ്ഞു. നാളെ 11 മണിക്ക് വീണ്ടും ചേരും. 
 

Women's Bill in Lok Sabha opposition protests Lok Sabha was dissolved fvv
Author
First Published Sep 19, 2023, 3:02 PM IST

ദില്ലി: വനിതാ സംവരണ ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിനിടെ ലോക്സഭയിൽ പ്രതിപക്ഷ ബഹളം. അംഗങ്ങൾക്ക് ബില്ലിൻ്റെ പകർപ്പ് നൽകാത്തതിലായിരുന്നു സഭയിൽ പ്രതിപക്ഷ പ്രതിഷേധം ഉയർന്നത്. യുപിഎ സർക്കാരിന്റെ കാലത്ത് ബിൽ പാസാക്കിയെന്ന് കോൺ​ഗ്രസ് നേതാവ് അധിർരഞ്ജൻ ചൌധരി പറഞ്ഞു. ഇതിനെച്ചൊല്ലി ബില്ലിൻ്റെ ചർച്ചക്കിടെ അമിത് ഷായും, അധിർ രഞ്ജൻ ചൗധരിയും തമ്മിൽ വാക്കേറ്റമുണ്ടായി. എന്നാൽ 2014ൽ ബിൽ അസാധുവായെന്ന് അമിത് ഷാ  പ്രതികരിച്ചു. ഇതോടെ ലോക്സഭയിൽ പ്രതിപക്ഷബഹളം ഉയർന്നു. തുടർന്ന് ഇന്നത്തേക്ക് ലോക്സഭ പിരിഞ്ഞു. നാളെ 11 മണിക്ക് വീണ്ടും ചേരും. 

പുതിയ പാര്‍ലമെന്‍റ് മന്ദിരം , പുതിയ തുടക്കം, ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അധ്യായം

നിയമമന്ത്രി അർജുൻ റാം മേഘ് വാൾ ആണ് ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. 128ാം ഭരണഘടനാ ഭേ​​ദ​ഗതിയായാണ് ബിൽ അവതരിപ്പിച്ചത്. വനിതാസംവരണ ബിൽ നടപ്പാക്കാൻ വിശാല ചർച്ചകൾ നടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഈ സർക്കാരിൻ്റെ വലിയ ഉത്തരവാദിത്തമായിരുന്നു വനിത സംവരണ ബിൽ. ഇന്നത്തേക്ക് ചരിത്ര ദിനമാണ്. സ്ത്രീ ശാക്തീകരണത്തിന് ഈ സർക്കാർ പ്രതിജ്ഞ ബദ്ധമാണ്. ബിൽ രാജ്യത്തെ അമ്മമാർക്കും, സഹോദരിമാർക്കും, പെൺകുട്ടികൾക്കുമുള്ളതാണ്. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം ബില്ലിന് അംഗീകാരം നൽകിയെന്നും മോദി പറഞ്ഞു. 

പഴയ പാർലമെന്റ് മന്ദിരത്തിന് വിട; പുതിയ ഊർജ്ജത്തിൽ ഇന്ത്യ തിളങ്ങുന്നുവെന്ന് പ്രധാനമന്ത്രി 

അതേസമയം, പാർലമെന്റിൽ നടപ്പിലാക്കുന്ന വനിതാ സംവരണ ബില്ലിൽ പിന്നോക്ക എസ് സി, എസ് ടി വിഭാഗങ്ങൾക്ക് പ്രത്യേക സംവരണം ഏർപ്പെടുത്തണമെന്ന് ബിഎസ് പി നേതാവ് മായാവതി പറഞ്ഞു. ബില്ലിനെ പിന്തുണക്കുന്നുവെന്നും മായാവതി വ്യക്തമാക്കി.  33ന് പകരം 50 % സംവരണം നിയമസഭകളിലും ലോക്സഭയിലും ഏർപ്പെടുത്തതിനെ കുറിച്ച് സർക്കാർ ആലോചിക്കണമെന്നും മായാവതി പറഞ്ഞു. 

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios