പാലക്കാട്ടെ കള്ള് പരിശോധനക്ക് വാഹനങ്ങളും താമസ സൗകര്യങ്ങളുമില്ലാതെ നിയമനം: എക്സൈസിന്റെ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു

Published : Nov 30, 2025, 02:49 PM IST
Excise department

Synopsis

പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ ഒരു മാസത്തേക്ക് ജോലിക്ക് നിയോഗിച്ചിട്ടുള്ള എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു. 

തിരുവനന്തപുരം: എക്സൈസ് വകുപ്പ് പുറത്തിറക്കിയ വിവാദ ഉത്തരവ് ഭേഭഗതി ചെയ്തു. പാലക്കാട് ജില്ലയിൽ കള്ള് പരിശോധനക്കായി മറ്റ് ജില്ലകളിൽ നിന്നും ഉദ്യോഗസ്ഥരെ ഒരു മാസത്തേക്ക് ജോലിക്ക് നിയോഗിച്ചിട്ടുള്ളതായിരുന്നു ഉത്തരവ്. ജോലിയിൽ വീഴ്ചവരുത്തിയാൽ കടുത്ത നടപടിയുണ്ടാകുമെന്ന നിർദേശവും ഉത്തരവിൽ ഉണ്ടായിരുന്നു. ഈ നിർദേശമാണ് നിലവിൽ മാറ്റിയിട്ടുള്ളത്. വിവാദ ഉത്തരവ് ഇന്നലെ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർ അമർഷത്തിലായിരുന്നു. മതിയായ വാഹനങ്ങളും താമസ സൗകര്യങ്ങളുമില്ലാതെയാണ് ഉദ്യോ​ഗസ്ഥരെ നിയമിച്ചത്. ഡ്യൂട്ടിയിൽ വീഴ്ചവരുത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും എക്സൈസ് അഡി.കമ്മീഷണറുടെ ഉത്തരവിൽ പറഞ്ഞിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെയുള്ള ഉദ്യോഗസ്‌ഥരുൾപ്പെടെ പട്ടിയയിലുണ്ട്. പ്രത്യേക ഡ്യൂട്ടിക്കാണ് ഉത്തരവിറക്കിയിരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

ശബരിമലയിൽ ഒന്നിടവിട്ട ദിവസങ്ങളിൽ സദ്യ വിളമ്പും; നിയമപരമായ പ്രശ്നങ്ങളില്ലെന്ന് കെ ജയകുമാർ
എട്ടാംക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം ആരംഭിച്ച് പൊലീസ്