പൊലീസ് മതിയായ അന്വേഷണം നടത്തിയില്ല, പൊതുപ്രവര്‍ത്തകനെ പീഡനക്കേസിൽ പ്രതിയാക്കി; നടപടിയെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

Published : Jul 10, 2025, 09:39 AM IST
Kerala Police

Synopsis

സിവിൽ തർക്കമാണ് സ്ത്രീ പീഡന പരാതിക്ക് പിന്നിലെന്ന് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു

കോഴിക്കോട്: അന്വേഷണം നടത്താതെ സ്ത്രീ പീഡന കേസിൽ പ്രതിയാക്കിയെന്ന പരാതിയിൽ പൊതുപ്രവർത്തകന് നഷ്ട പരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. കോഴിക്കോട് തിരുവമ്പാടി സ്വദേശി സെയ്‌ദലവിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരനു 50,000 രൂപ നഷ്ടപരിഹാരം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജു നാഥ്‌ ഉത്തരവിട്ടു.

തുക തിരുവമ്പാടി എസ്ഐ ഇകെ രമ്യയിൽ നിന്നും ഈടാക്കാൻ ഡിജിപി ക്ക് നിർദേശം. സിവിൽ തർക്കമാണ് സ്ത്രീ പീഡന പരാതിക്ക് പിന്നിലെന്ന് മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം കണ്ടെത്തിയിരുന്നു. മതിയായ അന്വേഷണം നടത്താതെയാണ് പൊലീസ് കേസ് എടുത്തതെന്ന കണ്ടെത്തലിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന്‍റെ നടപടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, പൊലീസ് ലാത്തി വീശി, കടയുടമകൾ കസ്റ്റഡിയിൽ
വന്ദേ ഭാരത് ട്രെയിനിന് നേരെ കല്ലേറ്; ട്രെയിനിൻ്റെ ഗ്ലാസ് പൊട്ടി, പ്രതികൾക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്