വ്യാജ ലോട്ടറി വ്യാപകമാകുന്നു: തട്ടിപ്പിനിരയാകുന്നത് ചെറുകിട വിൽപ്പനക്കാർ

Published : Jul 16, 2019, 11:54 PM ISTUpdated : Jul 16, 2019, 11:57 PM IST
വ്യാജ ലോട്ടറി വ്യാപകമാകുന്നു: തട്ടിപ്പിനിരയാകുന്നത് ചെറുകിട വിൽപ്പനക്കാർ

Synopsis

കഴിഞ്ഞ ദിവസം ഉദിയൻകുളങ്ങര, കളിയിക്കാവിള തുടങ്ങിയ പ്രദേശങ്ങളിലായി പതിനായിരം രൂപയിലധികം സംഘം തട്ടിയെടുത്തിരുന്നു. ഉദിയൻകുളങ്ങരയിലെ മഹാദേവ ലക്കി സെന്ററിൽ നിന്ന് കാരുണ്യ ലോട്ടറിക്ക് ലഭിച്ച സമ്മാനത്തുക തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലായ റിപ്പോർട്ട് ചെയ്ത സംഭവം.

തിരുവനന്തപുരം: സംസ്ഥാനത്തെ അതിർത്തികളിൽ വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിച്ച് ഏജൻസികളിൽ നിന്ന് പണം തട്ടുന്നതായി പരാതി. സമ്മാനാർഹമായ നമ്പറുകൾ വ്യാജമായി ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നതെന്ന് ലോ‍ട്ടറി വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ ദിവസം ഉദിയൻകുളങ്ങര, കളിയിക്കാവിള തുടങ്ങിയ പ്രദേശങ്ങളിലായി പതിനായിരം രൂപയിലധികം സംഘം തട്ടിയെടുത്തിരുന്നു. ഉദിയൻകുളങ്ങരയിലെ മഹാദേവ ലക്കി സെന്ററിൽ നിന്ന് കാരുണ്യ ലോട്ടറിക്ക് ലഭിച്ച സമ്മാനത്തുക തട്ടിയെടുത്തതാണ് ഏറ്റവും ഒടുവിലായ റിപ്പോർട്ട് ചെയ്ത സംഭവം. സമ്മാനാർഹമായ നമ്പരുകൾക്ക് സമാനമായ നമ്പരുകൾ വ്യാജമായി ഉണ്ടാക്കി ഏജൻസികളിൽ നിന്ന് പണം തട്ടുകയാണ് പതിവ്. 100 രൂപ മുതൽ 1000 രൂപ വരെയുള്ള സമ്മാനത്തുകകളിലാണ് തട്ടിപ്പ് നടത്തുന്നത്.

ചെറുകിട വ്യാപാരികളെ ലക്ഷ്യമിട്ടാണ് സംഘം തട്ടിപ്പു നടത്തുന്നത്. ബാർകോഡ് പരിശോധന ഉൾപ്പെടെ നടത്തില്ലെന്ന സാധ്യതയുള്ളതിനാലാണ് സംഘം ചെറുകിട വ്യാപാരികളെ ലക്ഷ്യമിടുന്നത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഏതാണ് തന്ത്രി കണ്ഠര് രാജീവര് പണം നിക്ഷേപിച്ച സ്വകാര്യ സ്ഥാപനം? വെളിപ്പെടുത്താതെ എസ്ഐടി, രേഖകൾ കോടതിയിൽ ഹാജരാക്കും
'മലയാളികൾക്ക് സമ്പന്നരോട് എതിർപ്പ്, ​ഗൾഫിൽ നേരെ വിപരീതം'; വിചിത്രമായ കാരണം പറഞ്ഞ് കോടീശ്വരൻ രവി പിള്ള