തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ; മത്സരിക്കുന്നത് തലശ്ശേരി നഗരസഭ ചെള്ളക്കര വാർഡിൽ

Published : Nov 13, 2025, 11:29 PM IST
Karayi Chandrasekharan

Synopsis

ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിൽ സി പി എം സ്ഥാനാർഥിയായി മത്സരിക്കുന്നു. ചെള്ളക്കര വാർഡിലാണ് അദ്ദേഹം ജനവിധി തേടുന്നത്. മുൻപ് നഗരസഭാ ചെയർമാനായിരുന്ന കാരായി ചന്ദ്രശേഖരൻ കേസിന്റെ ജാമ്യവ്യവസ്ഥയെ തുടർന്ന് സ്ഥാനം രാജിവെച്ചിരുന്നു.

കണ്ണൂ‌ർ: ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരൻ തലശ്ശേരി നഗരസഭയിൽ സി പി എം സ്ഥാനാർഥി. തലശ്ശേരി നഗരസഭ ചെള്ളക്കര വാർഡിലാണ് ചന്ദ്രശേഖരൻ മത്സരിക്കുന്നത്. ഫസല്‍ വധക്കേസില്‍ ഗൂഢാലോചനക്കുറ്റമാണ് ചന്ദ്രശേഖരനെതിരെ ചുമത്തിയത്. 2015ൽ തലശ്ശേരി നഗരസഭ ചെയർമാനായിരുന്നു കാരായി ചന്ദ്രശേഖരൻ. ജാമ്യ വ്യവസ്ഥ പ്രകാരം ജില്ലയിൽ പ്രവേശിക്കുന്നതിന് തടസ്സം ഉണ്ടായതിനാൽ ചെയർമാൻ സ്ഥാനം രാജി വെച്ചിരുന്നു.

PREV
Read more Articles on
click me!

Recommended Stories

എസ്ഐആർ സമയം ഇനിയും നീട്ടണമെന്ന് ബിജെപി ഒഴികെയുള്ള പാര്‍ട്ടികള്‍; പരിശോധിക്കാൻ ഇനിയും സമയമുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ
ഒറ്റ ദിവസത്തിൽ നടപടിയെടുത്ത് കേന്ദ്രം, കൊല്ലത്ത് ദേശീയ പാത തകർന്നതിൽ കരാർ കമ്പനിക്ക് ഒരു മാസത്തെക്ക് വിലക്ക്; കരിമ്പട്ടികയിലാക്കാനും നീക്കം