കേരള ഫിലം ചേംബര്‍ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫെഫ്ക; പരാമര്‍ശത്തിനെതിരെ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ

Published : Apr 29, 2025, 01:43 PM ISTUpdated : Apr 29, 2025, 02:58 PM IST
കേരള ഫിലം ചേംബര്‍ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫെഫ്ക; പരാമര്‍ശത്തിനെതിരെ പരാതി നൽകി ബി ഉണ്ണികൃഷ്ണൻ

Synopsis

കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് പരാതിയുമായി  ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്‍റെ പരാമർശത്തിനെതിരെയാണ് പരാതി.

കൊച്ചി: കേരള ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ടിനെതിരെ ഫിലിം ചേംബര്‍ എക്‌സിക്യൂട്ടിവ് കമ്മറ്റിക്ക് പരാതി നൽകി ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ. സിനിമയിലെ സാങ്കേതിക പ്രവർത്തകർക്കിടയിലാണ് ലഹരി ഉപയോഗം കൂടുതൽ എന്ന സജി നന്ത്യാട്ടിന്‍റെ പരാമർശത്തിനെതിരെയാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു സജിയുടെ പ്രതികരണം. എന്നാൽ, ബി ഉണ്ണികൃഷ്ണന് തന്നോട് പഠിക്കുന്ന കാലം മുതലുള്ള വിരോധമാണെന്നും സി എം എസ് കോളേജിൽ ബി ഉണ്ണികൃഷ്ണന്‍റെ പാനലിനെ താൻ തോൽപ്പിച്ചിരുന്നുവെന്നും അന്ന് മുതലാണ് താൻ ശത്രുവായതെന്നും സജി നന്ത്യാട്ട് തുറന്നടിച്ചു. വിൻസിയുടെ പരാതിയിൽ നിർമാതാവിനെ ഫെഫ്ക വിളിച്ചു വരുത്തിയതിനെതിരെ താൻ പ്രതികരിച്ചതാണ്  ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമെന്നും സജി നന്ത്യാട്ട് പറഞ്ഞു.

ഹൈബ്രിഡ് കഞ്ചാവുമായി പ്രമുഖ മലയാള സിനിമ സംവിധായകരായ ഖാലിദ് റഹ്മാൻ,അഷ്റഫ് ഹംസ എന്നിവർ പിടിയിലായ സംഭവം ഞെട്ടിപ്പിക്കുന്നതെന്നും ലഹരിക്കെതിരെ സിനിമ സെറ്റുകളിൽ റെയ്ഡ് നടത്തണമെന്നും ഫിലിം ചേംബർ ജനറൽ സെക്രട്ടറി സജി നന്ത്യാട്ട് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത് സാങ്കേതിക പ്രവർത്തകരാണെന്നും  മഞ്ഞുമലയുടെ അറ്റം മാത്രമാണ് ഇപ്പോൾ പുറത്തു വന്നതെന്നും സിനിമയിൽ ശുദ്ധീകരണം അനിവാര്യമാണെന്നും സജി നന്ത്യാട്ട് വ്യക്തമാക്കിയിരുന്നു.

പാകിസ്ഥാനിൽ ഉഗ്രസ്ഫോടനത്തോടെ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ചു; ഒരാള്‍ മരിച്ചു, 60ലധികം പേർക്ക് ഗുരുതര പരിക്ക്

എറണാകുളത്ത് കൃഷിയിടത്തിലിറങ്ങിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെ കര്‍ഷകൻ കുഴഞ്ഞുവീണ് മരിച്ചു

PREV
Read more Articles on
click me!

Recommended Stories

കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്പെഷ്യൽ പൊലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ​ഗുരുതരം