പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ നോഷ്കിയിൽ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് അറുപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ട്രക്കിന്‍റെ ഡ്രൈവര്‍ മരിച്ചു

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ നോഷ്കിയിൽ ഇന്ധന ട്രക്ക് പൊട്ടിത്തെറിച്ച് അറുപത് പേർക്ക് ഗുരുതരമായി പരിക്ക്. ഡ്രൈവർ മരിച്ചു. പ്രാദേശിക കടകളിലേക്ക് പെട്രോൾ വിതരണം ചെയ്യാനായി വന്ന ട്രക്ക് ആണ് പൊട്ടിത്തെറിച്ചത്.

ആക്രമണം അല്ലെന്നും ഷോർട്ട് സർക്യൂട്ട് കാരണം ഉണ്ടായ തീ ടാങ്കറിലേക്ക് പടർന്നതാണെന്നുമാണ് പാകിസ്ഥാൻ പറയുന്നത്. എന്നാൽ, നിരന്തരം പാകിസ്ഥാൻ സൈന്യത്തിനെതിരെ ആക്രമണം നടക്കുന്ന ബലൂച് മേഖലയിലാണ് സംഭവം. ഉഗ്ര സ്ഫോടനത്തോടെ ഇന്ധന ട്രക്ക് പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ടാങ്കര്‍ പൊട്ടിത്തെറിച്ച് വലിയ അഗ്നിഗോളം ഉയരുന്നതും സമീപത്തുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

Scroll to load tweet…

കശ്മീരിന് പുറത്ത് നിന്നെത്തുന്നവരുടെ സുരക്ഷകൂട്ടും; തെക്കൻ കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു

YouTube video player