കേരളം പനിക്കിടക്കയിൽ; ഇൻഫ്ലുവൻസ ബാധിച്ച് ഈ മാസം മരിച്ചത് 20 പേർ; ഡെങ്കി, എലിപ്പനി കേസുകളിലും വർധന

Published : Sep 30, 2026, 11:21 AM IST
Kerala Fever

Synopsis

സംസ്ഥാനത്ത് ഇൻഫ്ലുവൻസ കേസുകളും മരണനിരക്കും കുത്തനെ വർധിക്കുന്നു. പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണമെന്നും കൊതുക് നശീകരണത്തിന് മുൻഗണന നൽകണമെന്നും ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകളിൽ കുത്തനെ വർധന. ഈ മാസം ഇതുവരെ 20 ഇൻഫ്ലുവൻസ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നാല് മരണവും 724 രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഈ മാസം ഇൻഫ്ലുവൻസ രോഗികളുടെ എണ്ണം 251 ആയി വര്‍ധിച്ചു. ഈ വർഷം ഇതുവരെ 11,021 പേര്‍ക്ക് ഇൻഫ്ലുവൻസ ബാധിക്കുകയും 119 പേര്‍ മരിക്കുകയും ചെയ്തുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വർഷം ഇൻഫ്ലുവൻസ കേസുകൾ 6182 ആയിരുന്നു. 40 മരണമാണ് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തത്. ഇൻഫ്ലുവൻസ മരണം കഴിഞ്ഞ വർഷത്തേക്കാൾ ഈ വർഷം ഇരട്ടിയായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

പനി വന്നാല്‍ എന്തൊക്കെ ശ്രദ്ധിക്കണം

  • പനി, ശരീരവേദന, ജലദോഷം ലക്ഷണങ്ങൾ അവഗണിക്കരുത്, ഇൻഫ്ലുവൻസയാകാം, ശ്രദ്ധ വേണം.
  • ഇൻഫ്ലുവൻസ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം, സ്വയം ചികിത്സ പാടില്ല.
  • രോഗലക്ഷണങ്ങളുണ്ടെങ്കിൽ പൂർണ്ണവിശ്രമം.
  • ധാരാളം വെള്ളം കുടിയ്ക്കണം.
  • രോഗമുണ്ടെങ്കിൽ മാസ്ക് ധരിക്കുക. പ്രതിരോധശേഷി കുറഞ്ഞവരും മാസ്ക് ധരിക്കുക.
  • പ്രായമായവരെയും കുട്ടികളെയും പ്രത്യേകം ശ്രദ്ധിക്കുക.
  • പനിയുള്ള കുട്ടികളെ സ്കൂളുകളിലേക്ക് അയക്കരുത്.
  • മരുന്ന് കഴിക്കാൻ മടിക്കരുത്.

ഡെങ്കിപ്പനിയിലും ജാഗ്രത വേണം

വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്. കൊതുക് പടരുന്ന് തടയണം. ഇടവിട്ടുള്ള മഴക്കാലത്ത് ഈഡിസ് കൊതുകുകൾ പെരുകാം. ഡ്രൈ ഡേ കൃത്യമായി പാലിക്കണം. വെള്ളിയാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച്ച തൊഴിലിടങ്ങളിലും ഞായറാഴ്ച്ച വീടുകകളിലും ഡ്രൈ ഡേ നടത്തണമെന്നാണ് ആരോഗ്യവകുപ്പിന്‍റെ നിര്‍ദ്ദേശം. കൊതുക് പ്രജനന സാദ്ധ്യതയുള്ള ഉറവിടങ്ങൾ നശിപ്പിക്കണം. ഫ്രിഡ്ജിന്‍റെ പുറകിലെ ട്രെ, ചെടിച്ചട്ടിയുടെ അടിയിലെ പാത്രങ്ങൾ, വെള്ളത്തിൽ വളർത്തുന്ന അലങ്കാര ചെടി പാത്രങ്ങൾ, ഉപയോഗിക്കാത്ത ക്ലോസെറ്റ് ഇതില്ലെല്ലാം കണ്ണ് വേണം. ഉപയോഗശൂന്യമായ പാത്രം, ചിരട്ട, കുപ്പി വലിച്ചെറിയരുത്. ടെറസ്, സൺഷേഡ്, റൂഫിന്റെ പാത്തി തുടങ്ങിയവയിൽ വെള്ളം കെട്ടി നിൽക്കാതെ സൂക്ഷിക്കണം. വെള്ളം ശേഖരിക്കുന്ന പാത്രങ്ങളും ടാങ്കുകളും മൂടിവെയ്ക്കണം. കൊതുക് കടി ഏൽക്കാതിരിക്കാൻ സ്വയം ശ്രദ്ധിക്കണം. രണ്ടാമതും ഡെങ്കി വന്നാൽ ഗുരുതരമാകാം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

അധിക സുരക്ഷ വേണ്ട! ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ
ഉദ്യോഗസ്ഥ ദമ്പതികളുടെ വസതികളിൽ വിജിലൻസ് റെയ്ഡ്: കോടികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്, സ്വർണാഭരണങ്ങളും ലക്ഷ്വറി വാച്ചുകളും പിടിച്ചെടുത്തു