അധിക സുരക്ഷ വേണ്ട! ഒരു അകമ്പടി വാഹനം കൂടി ഉൾപ്പെടുത്തിയതിൽ ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ

Published : Sep 30, 2026, 10:27 AM IST
V D Satheesan

Synopsis

രാവിലെ കവടിയാറിൽ ചടങ്ങിന് എത്തിയപ്പോഴാണ് സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നിൽ ഒരു പൊലീസ് ജീപ്പ് കൂടി ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി ഡിസിപിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു.

തിരുവനന്തപുരം: അകമ്പടി വാഹനങ്ങളുടെ എണ്ണം കൂടിയതിൽ ഡിസിപിയോട് ക്ഷുഭിതനായി മുഖ്യമന്ത്രി വി ഡി സതീശൻ. ഇന്ന് രാവിലെ കവടിയാറിൽ ഒരു ചടങ്ങിന് എത്തിയപ്പോഴായിരുന്നു സംഭവം. മുഖ്യമന്ത്രിയുടെ പൈലറ്റ് വണ്ടിക്ക് മുന്നിൽ ഒരു പൊലീസ് ജീപ്പ് കൂടി അധികമായി ഉണ്ടായിരുന്നു. കാറിൽ നിന്ന് ഇറങ്ങിയ ഉടൻ മുഖ്യമന്ത്രി ഡിസിപിയോട് ദേഷ്യപ്പെട്ട് സംസാരിച്ചു. തന്റെ ഔദ്യോഗിക യാത്രയ്ക്ക് കൂടുതൽ വാഹനങ്ങൾ വിന്യസിക്കരുതെന്ന് മുഖ്യമന്ത്രി നിർദേശിച്ചിരുന്നു. തനിക്ക് അധിക സുരക്ഷ വേണ്ടന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് തന്നെ യാത്രാസുരക്ഷയില്‍ സതീശൻ ശൈലി മാറ്റം പ്രഖ്യാപിച്ചിരുന്നു. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വാഹന വ്യൂഹവും സുക്ഷാക്രമീകരണങ്ങളും ആവശ്യമില്ലെന്നും പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്നുമായിരുന്നു നിര്‍ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് വി ഡി സതീശൻ നിർദേശം നല്‍കിയിരുന്നു. എക്സോട്ടും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സുരക്ഷാ കാരണങ്ങളാൽ അത് വേണ്ടെന്ന് വയ്ക്കാൻ കഴിയില്ലെന്നായിരുന്നു പൊലീസ് നിലപാട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഉദ്യോഗസ്ഥ ദമ്പതികളുടെ വസതികളിൽ വിജിലൻസ് റെയ്ഡ്: കോടികളുടെ സ്വത്ത് വിവരങ്ങൾ പുറത്ത്, സ്വർണാഭരണങ്ങളും ലക്ഷ്വറി വാച്ചുകളും പിടിച്ചെടുത്തു
സ്ത്രീധനത്തിന്‍റെ പേരില്‍ ക്രൂരമർദ്ദനം; ഭർത്താവിനും വീട്ടുകാർക്കുമെതിരെ പരാതി, പൊലീസ് നടപടി ഉണ്ടായത് എസ് പി ഇടപെട്ടതിന് ശേഷം