വായ്പയും വിഹിതവും തന്നില്ല: ട്രഷറി നിയന്ത്രണത്തിന് കാരണം കേന്ദ്ര സ‍ർക്കാരെന്ന് ധനമന്ത്രി

By Web TeamFirst Published Mar 30, 2019, 3:33 PM IST
Highlights

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമുണ്ടെങ്കിലും ട്രഷറി സ്തംഭനമില്ല. ക്ഷേമ പെൻഷനുകൾ എല്ലാം നൽകുന്നുണ്ടെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കൊല്ലം:കേന്ദ്ര വായ്പയും വിഹിതവും കിട്ടാത്തതിനാലാണ് ട്രഷറി നിയന്ത്രണമെന്ന് മെന്ന് ധനമന്ത്രി തോമസ് ഐസക്. നിലവിൽ ട്രഷറി നിയന്ത്രണമുണ്ടെങ്കിലും ഏപ്രിൽ രണ്ടാം വാരത്തോടെ എല്ലാ ബില്ലുകളും മാറി നൽകുമെന്നും ധനമന്ത്രി പറഞ്ഞു. 

സംസ്ഥാനത്ത് ട്രഷറി നിയന്ത്രണമുണ്ടെങ്കിലും ട്രഷറി സ്തംഭനമില്ല. ക്ഷേമ പെൻഷനുകൾ എല്ലാം നൽകുന്നുണ്ട്. ധനവകുപ്പിൽ കെടുകാര്യസ്ഥതയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ധനമന്ത്രി കൊല്ലത്ത് പറഞ്ഞു.

തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെട്ട തൊഴിലാളികൾക്ക് വേതനം മുടങ്ങിയത് സംസ്ഥാന സർക്കാരിന്‍റെയും കേന്ദ്ര സ‍ർക്കാരിന്‍റെയും പിടിപ്പുകേടുകൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തിയിരുന്നു. തൊഴിലുറപ്പ് പദ്ധതിയെ തക‍ർക്കാനാണ് കേന്ദ്ര സർക്കാ‍ർ ശ്രമമെന്നും കേന്ദ്ര സർക്കാരിൽ നിന്ന് പണം നേടിയെടുക്കുന്നതിൽ സംസ്ഥാന സ‍ർക്കാരിന് വീഴ്ച പറ്റിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു.

കിഫ്ബി മസാല ബോണ്ട് പാഷാണത്തിൽ പൊതിഞ്ഞ മധുര പലഹാരംമാണെന്നും ഉയർന്ന പലിശ സംസ്ഥാനത്തിന് വലിയ ബാധ്യതയുണ്ടാക്കുമെന്നും ചെന്നിത്തല കുറ്റപ്പെടുത്തിയിരുന്നു

click me!