എറണാകുളം ശിവക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേട് ആരോപണം: ദേവസ്വം ബോർഡിനോട് വിശദീകരണം തേടി ഹൈക്കോടതി

Published : Oct 06, 2026, 05:53 PM IST
Ernakulam Siva Temple

Synopsis

എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. മൂന്ന് കോടിയിലധികം രൂപ സമാഹരിച്ച ഉത്സവത്തിന് ശേഷം 35 ലക്ഷം രൂപയുടെ ബാധ്യതയുണ്ടെന്ന ദേവസ്വം ഓഫീസറുടെ വെളിപ്പെടുത്തലിനെ തുടർന്നാണ് ഉപദേശക സമിതി പരാതി നൽകിയത്

കൊച്ചി: എറണാകുളം ശിവക്ഷേത്രത്തിലെ 2025–26 വർഷത്തെ ഉത്സവവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിൽ ദേവസ്വം കമ്മീഷണർ പുറപ്പെടുവിച്ച ഉത്തരവ് നടപ്പാക്കിയതിൽ ഹൈക്കോടതി ദേവസ്വം ബോർഡിനോട് വിശദീകരണം തേടി. ക്ഷേത്ര ഉപദേശക സമിതി സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടപെടൽ.

ഉത്സവ നടത്തിപ്പിന് ശേഷം ഏകദേശം 35 ലക്ഷം രൂപയുടെ ബാധ്യതകൾ നിലനിൽക്കുന്നുണ്ടെന്ന് ദേവസ്വം ഓഫീസർ അറിയിച്ചതിനെ തുടർന്നാണ് ഉപദേശക സമിതി വരവ്-ചെലവ് കണക്കുകളിൽ വ്യക്തത ആവശ്യപ്പെട്ട് രംഗത്തെത്തിയത്. ഉത്സവത്തിനായി 3 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ടെന്നും, ഇതിന്റെ വരവ്-ചെലവ് കണക്കുകൾ, ബാങ്ക് ഇടപാടുകൾ, ബില്ലുകൾ, വൗച്ചറുകൾ തുടങ്ങിയ രേഖകൾ പരിശോധിച്ച് കൃത്യമായ ഓഡിറ്റ് നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് സമിതി പാസാക്കിയ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്‌തംബർ നാലിന് ദേവസ്വം മന്ത്രിക്ക് പരാതി നൽകിയിരുന്നു. തുടർന്ന് ദേവസ്വം കമ്മീഷണർ വിജിലൻസ് അന്വേഷണത്തിനും ഉപദേശക സമിതിയുടെ ഓഡിറ്റർ മുഖേനയുള്ള സാമ്പത്തിക ഓഡിറ്റിനും ഉത്തരവിട്ടു. ഓഡിറ്റിനാവശ്യമായ രേഖകൾ ഉപദേശക സമിതിയുടെ ഓഡിറ്റർക്ക് കൈമാറാൻ ദേവസ്വം ഓഫീസർക്ക് നിർദേശവും നൽകി.

കമ്മീഷണറുടെ ഉത്തരവിന് പിന്നാലെ ഉപദേശക സമിതി വിജിലൻസ് അന്വേഷണവുമായി സഹകരിക്കുകയും ആവശ്യമായ രേഖകളും മൊഴികളും നൽകുകയും ചെയ്തു. എന്നാൽ ഓഡിറ്റിന് ആവശ്യമായ സാമ്പത്തിക രേഖകൾ ദേവസ്വം അധികൃതർ ഇതുവരെ കൈമാറിയിട്ടില്ലെന്ന് സമിതി വ്യക്തമാക്കുന്നു. രേഖകൾ ലഭിക്കുന്ന മുറയ്ക്ക് ഓഡിറ്റ് നടത്താൻ തയ്യാറാണെന്ന് ഓഡിറ്റർ ടി.എസ്. രാജൻ അറിയിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് സമിതി ഹൈക്കോടതിയെ സമീപിച്ചത്. ദേവസ്വം കമ്മീഷണർ ഇതിനകം പുറപ്പെടുവിച്ച ഉത്തരവ് ഫലപ്രദമായി നടപ്പിലാക്കണമെന്നും, അതിനായി ആവശ്യമായ സാമ്പത്തിക രേഖകൾ ഓഡിറ്റർക്ക് ഉടൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മഞ്ജുവാര്യർ നൽകിയ മാനനഷ്ടക്കേസ്: 'അഭിഭാഷകൻ വേണ്ട, നേരിട്ട് വാദിച്ചോളാം'; കോടതിയെ അറിയിച്ച് സനൽകുമാർ ശശിധരൻ
ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കാൻ കെഎസ്ആർടിസി; കാർഗോ സർവീസ് ഫ്ലാഗ് ഓഫ് നാളെ