മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി, സ്ഥിതി ഗതികൾ നിയന്ത്രണ വിധേയം: കോഴിക്കോട് കലക്ടർ

Published : May 02, 2025, 11:14 PM IST
മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്ക് മാറ്റി, സ്ഥിതി ഗതികൾ നിയന്ത്രണ വിധേയം: കോഴിക്കോട് കലക്ടർ

Synopsis

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തെ തുടര്‍ന്ന് ഇന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട് : മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിനോട് ചേർന്ന് യുപിഎസ് റൂമിൽ നിന്നും പുക ഉയർന്ന സംഭവത്തിന് പിന്നാലെ മുപ്പതോളം പേരെ സ്വകാര്യ ആശുപത്രികളിലേക്കു മാറ്റിയതായി ജില്ലാ കളക്ടർ സ്നേഹിൽ കുമാർ. സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നും യുപിഎസ് റൂമിൽ ഷോർട് സർക്യുട്ട് ഉണ്ടായെന്നാണ് പ്രാഥമിക നിഗമനമെന്നും കളക്ടർ വ്യക്തമാക്കി.കാഷ്വാലിറ്റി ബ്ലോക്കിലുള്ള മുഴുവൻ ആളുകളെയും മാറ്റിയതായും കളക്ടർ അറിയിച്ചു.  

യുപിഎസ് റൂമിൽ നിന്നാണ് പുക ഉയർന്നതെന്ന് ഫയർ ഓഫീസർ ടി രജീഷ് അറിയിച്ചു. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. ഷോട്ട് സർക്യൂട്ട് ആണോയെന്ന് പരിശോധിച്ച ശേഷമേ ഉറപ്പിക്കാൻ കഴിയു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹെൽപ്പ് ഡസ്ക് തുറന്നുവെന്നും ഫയർ ഓഫീസർ അറിയിച്ചു.  
കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം ലഭ്യമാക്കും. 

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യുപിഎസ് റൂമില്‍ പുക കണ്ട സംഭവത്തെ തുടര്‍ന്ന് ഇന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി അവിടെ ലഭ്യമാക്കും. 

ആലപ്പുഴയിൽ റോഡ് മുറിച്ച് കടക്കവേ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ചു, കാൽനട യാത്രക്കാരൻ മരിച്ചു

വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം : വീണാ ജോർജ്

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പുതിയ ബ്ലോക്കില്‍ യുപിഎസ് റൂമില്‍ പുക പടര്‍ന്ന സംഭവത്തെ തുടര്‍ന്ന് എമര്‍ജന്‍സി വിഭാഗത്തിലെ മുഴുവന്‍ രോഗികളെയും അടിയന്തരമായി ചികിത്സയ്ക്കായി സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റിയെന്ന് മന്ത്രി വീണാ ജോർജ്. മുകള്‍ നിലകളില്‍ ഉണ്ടായിരുന്ന രോഗികളെയും കെട്ടിടത്തില്‍ നിന്നും ഒഴിപ്പിച്ചു. കെട്ടിടത്തില്‍ ആരും ഇല്ല എന്ന് പരിശോധിച്ചു ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇന്ന് രാത്രി എമര്‍ജന്‍സി സേവനം ആവശ്യമായ രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനവും ബീച്ച് ഹോസ്പിറ്റല്‍ കാഷ്വാലിറ്റിയില്‍ ഉറപ്പാക്കിയിട്ടുണ്ട്. യുപിഎസ് റൂമില്‍ നിന്ന് പുക പടര്‍ന്നുണ്ടായ സാഹചര്യത്തില്‍ വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ സാങ്കേതിക അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്ന് ഫയര്‍ഫോഴ്‌സ് ഡിജിപി ശ്രീ. മനോജ് എബ്രഹാം ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്.  

 

 

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സൂക്ഷ്‌മ പരിശോധനയിൽ എൽഡിഎഫിന് കേരളത്തിൽ 64 സീറ്റ്', ഇതാണ് ശരിക്കും കണക്ക്! തുടർ ഭരണത്തിന് കരുത്തുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി
'പൊലീസ് വാഹനത്തിന് കൈ കാണിച്ച അമ്മയ്ക്ക് സംഭവിച്ചത്', സാമൂഹിക മാധ്യമങ്ങളിൽ വൈറലായി വീഡിയോ