ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു.
ആലപ്പുഴ : അമ്പലപ്പുഴ ഡിവൈഎസ്പിയുടെ ഔദ്യോഗിക വാഹനം ഇടിച്ച് ഒരാൾ മരിച്ചു. ഇരവുകാട് സ്വദേശി സിദ്ധാർഥൻ (64) ആണ് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വാഹനം ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. ആലപ്പുഴ കളർകോട് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റയാളെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഡിവൈഎസ്പിയുടെ ഡ്രൈവറാണ് വാഹനം ഓടിച്ചത്. ഔദ്യോഗിക വാഹനത്തിൽ തന്നെ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

