ജർമനിയിലെ ഫ്ലാറ്റിൽ തീപിടിത്തം; മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്ന് മന്ത്രി പിസി വിഷ്ണുനാഥ്

Published : Oct 14, 2026, 10:48 PM IST
PC Vishnunath

Synopsis

ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് സഹായം ഉറപ്പുനൽകി മന്ത്രി പിസി വിഷ്ണുനാഥ്

കൊല്ലം: ജർമനിയിലെ ബോഹുമിൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച മലയാളി യുവതി അഞ്ജലി ഷീല ജോയിയുടേത് ഉൾപ്പെടെ മൂന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതടക്കമുള്ള തുടർനടപടികൾക്ക് സഹായം ഉറപ്പുനൽകി മന്ത്രി പിസി വിഷ്ണുനാഥ്. അഞ്ജലിയുടെ ബന്ധുവുമായി മന്ത്രി ഫോണിൽ സംസാരിച്ചു. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ തുടർനടപടികൾ ഏകോപിപ്പിക്കുന്നതിനും സാധ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി. നോർക്ക എംബസിയുമായി ബന്ധപ്പെട്ട് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

ജർമനിയിലെ പടിഞ്ഞാറൻ നഗരമായ ബോഹുമിലെ റസിഡൻഷ്യൽ അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിലാണ് കൊല്ലം ചെമ്മക്കാട് സ്വദേശിനിയായ അഞ്ജലി ഷീല ജോയ് ഉൾപ്പെടെ മൂന്ന് മലയാളി വിദ്യാർത്ഥികൾ മരിച്ചത്. കാലടി സ്വദേശിനി സവിൻ ജോണി, ഇടുക്കി കട്ടപ്പന സ്വദേശി നോവ സാബു എന്നിവരാണ് മരിച്ച മറ്റ് രണ്ടുപേർ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയ്ക്ക് നേരെ മുട്ടയെറിഞ്ഞ് നാട്ടുകാരുടെ രോഷപ്രകടനം
'രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ടിയിരുന്നത് 2016 നവംബര്‍ 9ന്'; അസാധാരണ ധൈര്യമുള്ള യുവത്വമാണ് രാജ്യത്തിന്‍റെ കരുത്തെന്ന് കെ ആർ മീര