Asianet News MalayalamAsianet News Malayalam

വെല്ലുവിളിച്ച് പ്രേമയുഗം ബോയ്‍സ്, ഒടുവില്‍ കളക്ഷനില്‍ നിര്‍ണായക നേട്ടത്തില്‍ അന്വേഷിപ്പിൻ കണ്ടെത്തും

വെല്ലുവിളികള്‍ മറികടന്ന് അന്വേഷിപ്പിൻ കണ്ടെത്തും കളക്ഷനില്‍ നിര്‍ണായക നേട്ടത്തില്‍.

Anweshippin Kandethum enetrs 40 crore club Tovino Thomas box office report hrk
Author
First Published Feb 26, 2024, 6:23 PM IST

ടൊവിനൊ തോമസ് നായകനായി എത്തിയ ചിത്രമാണ് അന്വേഷിപ്പിൻ കണ്ടെത്തും. പ്രേമലുവിനൊപ്പം റിലീസ് ചെയ്‍ത ടൊവിനൊ ചിത്രം മികച്ച അഭിപ്രായം നേടിയിരുന്നു. വേറിട്ട ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലര്‍ ചിത്രം എന്ന വിശേഷണം അന്വേഷണം കണ്ടെത്തും നേടുകയും ചെയ്‍തു. ടൊവിനൊയുടെ അന്വേഷിപ്പിൻ കണ്ടെത്തും 40 കോടി ക്ലബില്‍ എത്തി എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്.

ഭ്രമയുഗത്തിന്റെയും പ്രേമലുവിന്റെയും മഞ്ഞുമ്മല്‍ ബോയ്‍സിന്റെയും തിയറ്റിലെ കുതിപ്പ് അതിജീവിച്ചാണ് അന്വേഷിപ്പിൻ കണ്ടെത്തും ആഗോള ബോക്സ് ഓഫീസില്‍ 40 കോടിയില്‍ അധികം നേടിയത്. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഡാര്‍വിൻ കുര്യാക്കോസാണ്. നായകൻ ടൊവിനോ തോമസിന്റെ പ്രകടനം ചിത്രത്തില്‍ വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. അന്വേഷിപ്പിൻ കണ്ടെത്തും റിയലിസ്റ്റിക് സ്വഭാവത്തിലുള്ള ചിത്രം ആയിരുന്നു എന്നാണ്  റിപ്പോര്‍ട്ട്.

തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിലുള്ള ചിത്രമാണ് ടൊവിനോ തോമസ് നായക വേഷത്തില്‍ എത്തിയ അന്വേഷിപ്പിൻ കണ്ടെത്തും. തിരക്കഥ ജിനു വി എബ്രഹമാണ്. ഹൈറേഞ്ചിന്‍റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഒരു ചിത്രമാണ് ടൊവിനോയുടെ അന്വേഷിപ്പിൻ കണ്ടെത്തും. സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങളും താരങ്ങളും അണിനിരക്കുന്ന അന്വേഷിപ്പിൻ കണ്ടെത്തും വലിയ ഒരു ക്യാൻവാസിലാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

നായകൻ ടൊവിനോ തോമസിന് പുറമെ ചിത്രത്തില്‍ സിദ്ദിഖ്, ഇന്ദ്രൻസ്, രമ്യാ സുവി (നൻപകൽ മയക്കം ഫെയിം) ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുമ്പോള്‍ പുതുമുഖങ്ങളാണ് നായികമാര്‍. തമിഴില്‍ ശ്രദ്ധയാകര്‍ഷിച്ച സന്തോഷ് നാരായണനാണ് സംഗീതം നിര്‍വഹിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഗൗതം ശങ്കറാണ്. മേക്കപ്പ് സജീ കാട്ടാക്കട നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ സഞ്ജു ജെയാണ്.

Read More: 'അത്ഭുതം സംഭവിക്കുന്നു', മൂന്നാം ഞായറാഴ്ച പ്രേമലു നേടിയ തുക, പിള്ളേര് വമ്പൻമാരെ ഞെട്ടിക്കുന്നു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios