വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു; മരിച്ചത് ഇതരസംസ്ഥാന തൊഴിലാളിയുടെ മകൻ

Published : Oct 01, 2025, 01:31 PM ISTUpdated : Oct 01, 2025, 01:48 PM IST
harsan death

Synopsis

ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ.

കോട്ടയം: വൈക്കം ഉദയനാപുരത്ത് അഞ്ചുവയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. ബീഹാർ സ്വദേശി അബ്ദുൽ ഗഫാറിന്റെ മകൻ ഹർസാൻ ആണ് മരിച്ചത്. ബന്ധുക്കളായ കുട്ടികളോടൊപ്പം കുളത്തിന്റെ കരയിൽ കളിക്കുകയായിരുന്നു. ഇതിനിടയിൽ വെള്ളത്തിൽ വീഴുകയായിരുന്നു. നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഇരുമ്പുഴിക്കര എൽപി സ്കൂളിലെ വിദ്യാർഥിയാണ് ഫർസാൻ. അഞ്ചുവർഷമായി ഇരുമ്പുഴിക്കരയിലാണ് താമസം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

 

PREV
Read more Articles on
click me!

Recommended Stories

അതിർത്തി തർക്കം; അയൽവാസി കമ്പിവടി കൊണ്ട് തലയ്ക്കടിച്ച കർഷകൻ മരിച്ചു
ജി സുധാകരനെ സന്ദർശിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയൻ; പറവൂരിലെ വീട്ടിലെത്തിയായിരുന്നു സന്ദർശനം