
കോട്ടയം:വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി ജോൺ പ്രിൻസ് ഇടിക്കുളയെ ആണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ജോജോ അസോസിയേട്സ് കൺസള്‍ട്ടന്‍സി എന്ന സ്ഥാപനം വഴി വിദേശത്തു ജോലി വാഗ്ദാനം ചെയ്തായിരുന്നു ഇയാളുടെ തട്ടിപ്പ്. ഏറ്റുമാനൂർ സ്വദേശിയായ യുവതിയിൽ നിന്നു രണ്ട് ലക്ഷം രൂപ വാങ്ങി കബളിപ്പിച്ച കേസിൽ ആണ് ഇയാളെ ഏറ്റുമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.പത്തനാപുരം, കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുവതി ഏറ്റുമാനൂര്‍ പൊലീസിൽ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.