കേരളത്തിൽ കൊവിഡ് ബാധിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി; ഇവരെ വിശദമായി പരിശോധിക്കും

Published : Mar 08, 2020, 02:41 PM ISTUpdated : Mar 08, 2020, 04:51 PM IST
കേരളത്തിൽ കൊവിഡ് ബാധിച്ചവരുടെ ബന്ധുക്കളെ കണ്ടെത്തി; ഇവരെ വിശദമായി പരിശോധിക്കും

Synopsis

റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

കൊല്ലം: സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച പത്തനംതിട്ട സ്വദേശികളുടെ ബന്ധുക്കളെ കണ്ടെത്തി. ഇവരാണ് കുടുംബത്തെ വിമാനത്താവളത്തിൽ സ്വീകരിക്കാൻ പോയത്. ഇവരെ കോട്ടയം മെഡിക്കൽ കോളേജില്‍ വിശദമായി പരിശോധിക്കും. രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കില്‍ ഐസൊലേഷൻ വാർഡിലേക്ക് മാറ്റും. ഇല്ലെങ്കില്‍ വീട്ടിൽ നിരീക്ഷിക്കും. രോഗ ബാധിതരുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ 3000 പേർ ഉണ്ടാകുമെന്നാണ് വിലയിരുത്തൽ.

പത്തനംതിട്ട റാന്നി ഐത്തല സ്വദേശികളായ അഞ്ച് പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയിൽ നിന്നെത്തിയ മൂന്ന് പേര്‍ക്കും അവരുടെ രണ്ട് ബന്ധുക്കൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 29 നാണ് കുടുംബം ഇറ്റലിയിൽ നിന്ന് എത്തിയത്. എയര്‍പോര്‍ട്ടിൽ രോഗ പരിശോധനക്ക് വിധേയരായിരുന്നില്ല. കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവര്‍ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്ന നിബന്ധനയും പാലിച്ചില്ല. 

Also Read: കേരളത്തില്‍ വീണ്ടും കൊവിഡ് 19; പത്തനംതിട്ടയിൽ 5 പേര്‍ക്ക് സ്ഥിരീകരണം, 3 പേര്‍ ഇറ്റലിയിൽ നിന്ന് വന്നവര്‍

അച്ഛനും അമ്മയും മകനും അടക്കമുള്ളവരാണ് ഇറ്റലിയിൽ നിന്ന് എത്തിയത്. അവര്‍ സന്ദര്‍ശിച്ച ബന്ധുവീട്ടിലെ രണ്ട് പേര്‍ക്ക് കൂടിയാണ് രോഗ ബാധ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുള്ളതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടും ആശുപത്രിയിലേക്ക് മാറാൻ പറഞ്ഞപ്പോൾ പോലും അവര്‍ തയ്യാറായിരുന്നില്ല. നിര്‍ബന്ധിച്ചാണ് ഐസോലേഷൻ വാര്‍ഡിൽ പ്രവേശിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. മുൻകരുതൽ പ്രതിരോധ പ്രവര്‍ത്തനങ്ങൾ കൂടുതൽ പഴുതടച്ച് നടപ്പാക്കേണ്ടതിന്‍റെ ആവശ്യകതയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നും കെ കെ ശൈലജ പറഞ്ഞു. 

Also Read: അധികൃതരെ കബളിപ്പിച്ച് രോഗബാധിതര്‍ നാട്ടില്‍ കറങ്ങി നടന്നത് ഒരാഴ്ച: പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി

Also Read: കൊവിഡ് 19: റാന്നിയിലെ 3 പള്ളികളിൽ ഞായറാഴ്ച പ്രാർത്ഥന ഒഴിവാക്കി, പത്തനംതിട്ടയിൽ കൺട്രോൾ റൂം

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബം സഞ്ചരിച്ച ഖത്തര്‍ എയര്‍വേയ്സ് വിമാനത്തിലെ ജീവനക്കാരുടെയും യാത്രക്കാരുടെയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. ഇവരുടെ വിവരങ്ങൾ അതാത് ജില്ലകളിലെ ഡിഎംഒമാർക്ക് നൽകുമെന്ന് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് പറഞ്ഞു. വിദേശത്തുനിന്നെത്തുന്ന മുഴുവൻ യാത്രക്കാരെയും ഇപ്പോൾ പരിശോധിക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. മാർച്ച് ഒന്നിന് രാവിലെ  നെടുമ്പാശ്ശേരി വിമാനത്താവളത്തിലുണ്ടായിരുന്നവർ പരിശോധനയ്ക്ക് വിധേയമാകണം. 

Also Read: കൊവിഡ്19: സംസ്ഥാനത്ത് വൈറസ് ബാധിതര്‍ക്കൊപ്പം സഞ്ചരിച്ച വിമാനയാത്രികരെ കണ്ടെത്താന്‍ നടപടി

 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്