പത്തനംതിട്ട: സംസ്ഥാനത്ത് പത്തനംതിട്ടയില്‍ കൊവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍  ഇറ്റലിയില്‍നിന്നെത്തിയ രോഗം ബാധിച്ച മലയാളികള്‍ സഞ്ചരിച്ച ഖത്തര്‍ എയര്‍വെയ്സ് വിമാനത്തിലെ സഹയാത്രികരെ സഞ്ചരിച്ചവരെ കണ്ടെത്താൻ ശ്രമം തുടങ്ങി. പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്‍റേയും ആരോഗ്യ വകുപ്പിന്‍റേയും നേതൃത്വത്തിലാണ് ഇവരെ കണ്ടെത്താനുള്ള ശ്രമം നടക്കുന്നത്. മുഴുവൻ ആളുകളെയും കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. വിമാനത്താവളത്തില്‍ അന്നേ ദിവസം ജോലിയിലുണ്ടായിരുന്നവരെയും പരിശോധനയ്ക്ക് വിധേയമാക്കും. ദോഹയില്‍ നിന്നും കൊച്ചിയിലേക്ക് ഇവര്‍ വന്ന വിമാനത്തില്‍ തന്നെ 350-ഓളം പേരുണ്ടായിരുന്നു എന്നാണ് വിവരം. 

അധികൃതരെ കബളിപ്പിച്ച് രോഗബാധിതര്‍ നാട്ടില്‍ കറങ്ങി നടന്നത് ഒരാഴ്ച: പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി

QR 126 28/2/20 വെനീസ് -ദോഹ, QR 514 ദോഹ- കൊച്ചി എന്നീ വിമാനങ്ങളിൽ 29/2/20 ദിവസം കേരളത്തിൽ എത്തിയവര്‍ ഉണ്ടെങ്കിൽ എത്രയും വേഗം ദിശ നമ്പറിലോ അടുത്തുള്ള സർക്കാർ ആരോഗ്യകേന്ദ്രത്തിലോ റിപ്പോർട്ട്‌ ചെയ്യേണ്ടതാണാണ്. DISHA : O4712552056  Toll Free 1056 എന്നീ നമ്പറിലേക്ക് വിളിച്ചാണ് വിവരം അറിയിക്കേണ്ടത്. 

ഇറ്റലിയില്‍ നിന്നെത്തി അധികൃതരെ കബളിപ്പിച്ച് വിമാനത്താവളത്തില്‍ നിന്നും ഇറങ്ങിയ രോഗം ബാധിച്ചവരെ സ്വീകരിക്കാന്‍ പത്തനംതിട്ട സ്വദേശികളായ രണ്ട് ബന്ധുക്കള്‍ എത്തിയിരുന്നു. തുടര്‍ന്ന് സ്വകാര്യകാറില്‍ ഇവര്‍ അഞ്ച് പേരും കൂടി പത്തനംതിട്ടയിലേക്ക് തിരിച്ചു. മാര്‍ച്ച് ഒന്നിന് രാവിലെ 8.20 ഓടെ കൊച്ചിയില്‍ എത്തിയ ഇവര്‍ മാര്‍ച്ച് ആറ് വരെ പത്തനംതിട്ടയില്‍ പലഭാഗത്തുമായി സഞ്ചരിക്കുകയും നിരവധി പേരുമായി ഇടപഴകുകയും ചെയ്തിട്ടുണ്ട്.  ഇവര്‍ കൊച്ചിയില്‍നിന്നും  എത്തിയ ടാക്സിയടക്കം കണ്ടെത്താന്‍ ശ്രമം തുടങ്ങി. പത്തനംതിട്ടയില്‍ 5 കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. 8 അംഗ കമ്മിറ്റി ആളുകളെ ട്രാക്ക് ചെയ്യുന്നതിന് വേണ്ടിയും, ഇവരെയല്ലാം കണ്ടെത്തുക എന്ന ഭഗീരഥ പ്രയത്നമാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിന് മുന്‍പിലുള്ളത്.