തലസ്ഥാനത്ത് എക്സൈസ് പരിശോധനയിൽ മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ

Published : Jul 03, 2025, 09:50 PM IST
Caught with methamphetamine

Synopsis

മയക്കുമരുന്നിന് പുറമെ ഇവർ ഉപയോഗിച്ച സ്കൂട്ടറും ഇവരുടെ നാല് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു.

തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കൾ പിടിയിൽ. പള്ളിച്ചൽ ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിലാണ് നാല് ഗ്രാമിലധികം മെത്താംഫിറ്റമിനുമായി ഇവർ കുടുങ്ങിയത്. തിരുവനന്തപുരം വഞ്ചിയൂർ സ്വദേശികളായ അച്യുതൻ നമ്പൂതിരി (26), വിഘ്‌നേഷ് (25), തൈക്കാട് സ്വദേശി അർജുൻ (30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണൻ(27) എന്നിവരാണ് നെയ്യാറ്റിൻകര എക്‌സൈസിന്റെ പിടിയിലായത്.

മയക്കുമരുന്നിന് പുറമെ ഇവർ ഉപയോഗിച്ച സ്കൂട്ടറും ഇവരുടെ നാല് മൊബൈൽ ഫോണുകളും എക്സൈസ് സംഘം പിടിച്ചെടുത്തു. നെയ്യാറ്റിൻകര എക്സൈസ് ഇൻസ്പെക്ടർ പ്രശാന്തിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ രതീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ലാൽകൃഷ്ണ, വിനോദ്, പ്രസന്നൻ, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ വിഷ്ണു ശ്രീ എന്നിവരും പങ്കെടുത്തു.

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം