സ്പീക്കറുടെ പേരിൽ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നതായി പരാതി

Published : Jun 28, 2021, 05:06 PM IST
സ്പീക്കറുടെ പേരിൽ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നതായി പരാതി

Synopsis

 സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരമെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാ​ഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസിൽ വാ‍ർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.   

തിരുവനന്തപുരം: നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിന്റെ പേരിൽ തട്ടിപ്പ് നടക്കുന്നതായി പരാതി. സ്പീക്കറുടെ അസി. പ്രൈവറ്റ് സെക്രട്ടറിയെന്ന  പേരിലാണ് പ്രവീൺ ബാലചന്ദ്രൻ എന്നയാൾ സ‍ർക്കാർ ജോലി വാ​ഗ്ദാനം ചെയ്ത് പണം തട്ടുന്നതെന്ന് സ്പീക്കറുടെ ഓഫീസ് ഡിജിപിക്ക് നൽകിയ പരാതിയിൽ പറയുന്നു. 

 തട്ടിപ്പിനിരയായ ഒരു യുവതി സ്പീക്കറെ നേരില്‍ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞതിനെ തുടര്‍ന്നാണ് ഈ വിവരം അറിയുന്നതെന്നും സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തുകൊണ്ട് കോട്ടയത്തും പരിസര പ്രദേശങ്ങളിലും നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റുന്നതായി അറിയാൻ സാധിച്ചെന്നും സ്പീക്കറുടെ ഓഫീസ് വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരമെന്നും ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാ​ഗ്രത പാലിക്കണമെന്നും സ്പീക്കറുടെ ഓഫീസിൽ വാ‍ർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മഞ്ഞണിഞ്ഞ് മൂന്നാര്‍ , താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില
പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസ്: പൊലീസ് ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകും