സൗജന്യ ഭക്ഷ്യ കിറ്റ് ഹിറ്റായി; പക്ഷേ, കമ്മീഷൻ തുകയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ, വെട്ടിലായി റേഷൻ കടയുടമകൾ

Published : Jun 17, 2022, 09:07 AM ISTUpdated : Jun 17, 2022, 11:54 AM IST
 സൗജന്യ ഭക്ഷ്യ കിറ്റ് ഹിറ്റായി; പക്ഷേ, കമ്മീഷൻ തുകയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ, വെട്ടിലായി റേഷൻ കടയുടമകൾ

Synopsis

 റേഷൻ കടയുടമകൾക്ക് ആദ്യ രണ്ട്മാസത്തെ കമ്മീഷൻ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തൊട്ടാകെ 50 കോടി 86 ലക്ഷം രൂപയാണ് കൊടുത്ത് തീർക്കാനുള്ളത്.  

കോട്ടയം; കൊവിഡ് കാലത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യ കിറ്റിന്‍റെ കമ്മീഷൻ തുകയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ. റേഷൻ കടയുടമകൾക്ക് ആദ്യ രണ്ട്മാസത്തെ കമ്മീഷൻ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തൊട്ടാകെ 50 കോടി 86 ലക്ഷം രൂപയാണ് കൊടുത്ത് തീർക്കാനുള്ളത്.

കൊവിഡ് കാലത്ത് അടച്ചിട്ട് വീട്ടിലിരുന്നവർക്ക് ആശ്വാസമായിരുന്നു മുഖ്യമന്ത്രി  നടത്തിയ സൗജന്യ ഭക്ഷ്യകിറ്റ്  പ്രഖ്യാപനം. 2020 ഏപ്രിൽ മുതൽ അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളെല്ലാം റേഷൻ കടകൾ വഴി ജനങ്ങളിലേക്കെത്തിച്ചു. കിറ്റ് നൽകി സർക്കാർ ജനങ്ങളുടെ മനസ്സിലും കയറി. പക്ഷേ, കിറ്റ് ജനങ്ങളിലെത്തിക്കാൻ കഷ്ടപ്പെട്ട് പണിയെടുത്ത റേഷൻ കടക്കാരെ സർക്കാർ സൗകര്യപൂർവമങ്ങ് മറന്ന് കളഞ്ഞു.

ഏപ്രിൽ മുതൽ 13 മാസമാണ് സൗജന്യ കിറ്റ് വിതരണം ചെയ്തത്. ഇതിൽ ആദ്യ രണ്ട് മാസം കമ്മീഷൻ തുകയായ 7 രൂപ നൽകി. പിന്നീടത് അഞ്ചായി കുറച്ചു. ബാക്കി തുക കൊടുത്ത് തീർക്കാൻ നാളിത്രയായിട്ടും സർക്കാരിനായിട്ടില്ല. 50 കോടിയിലധികം രൂപയാണ് കൊടുത്ത് തീർക്കാനുള്ളത്. കിറ്റിന്‍റെ കുടിശ്ശിക എത്രയും പെട്ടന്ന് നൽകാൻ ഹൈക്കോടതി ഉത്തരവ് വരെ വന്നിട്ടും അധികൃതരുടെ മൗനത്തിന് മാറ്റമില്ല.

PREV
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'