സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ സമർപ്പിച്ചിട്ട് രണ്ട് വർഷം; അനുമതിയിൽ, റെയിൽവെ ബോർഡ് തീരുമാനം നീളുന്നു

Published : Jun 17, 2022, 08:43 AM ISTUpdated : Jun 17, 2022, 09:40 AM IST
 സിൽവർലൈൻ പദ്ധതിയുടെ ഡിപിആർ സമർപ്പിച്ചിട്ട് രണ്ട് വർഷം; അനുമതിയിൽ, റെയിൽവെ ബോർഡ് തീരുമാനം നീളുന്നു

Synopsis

കല്ലിടൽ നിർത്താൻ സർക്കാർ തീരുമാനിച്ചു, ജിയോ ടാഗ് സംവിധാനത്തിലൂടെ സർവെ തുടരുമെന്ന് അറിയിച്ചു. , എന്നാൽ ജിയോ ടാഗ് സർവെ നടപടികൾ ഇതുവരെ തുടങ്ങിയില്ല. കേന്ദ്രത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തി.

തിരുവനന്തപുരം: സിൽവർ ലൈൻ ഡിപിആർ സംസ്ഥാനസർക്കാർ സമർപ്പിച്ചിട്ട് ഇന്ന് രണ്ട് വർഷം പൂർത്തിയാകുന്നു. പദ്ധതിക്ക് അനുമതി നൽകുന്നതിൽ റെയിൽവെ ബോർഡ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. പദ്ധതിക്ക് തത്വത്തിൽ മാത്രം അനുമതിയുള്ളപ്പോൾ സർക്കാർ നടത്തിയ കല്ലിടൽ വലിയ സമരങ്ങൾക്കും പ്രതിഷേധങ്ങൾക്കുമാണ് വഴി വച്ചത്. പദ്ധതിയുടെ ഇതുവരെയുള്ള നാൾ വഴിയിലേക്ക്.

2020 ജൂൺ 17 ^ സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ കേരളം സമർപ്പിച്ചു. 63,941 കോടി ചെലവ് പ്രതീക്ഷിക്കുന്നെന്ന് ഡിപിആർ  പറയുന്നു. ഒരു ലക്ഷം കോടിയിലേറെ ചെലവ് വരുമെന്ന് റെയിൽവെ പറയുന്നു. ഡിപിആറിൽ വ്യക്തത കുറവുണ്ടെന്ന് റെയിൽവെ ബോർഡ് അറിയിച്ചു.

സർവെ നടപടികളും കല്ലിടലും കേരളത്തെ സംഘർഷഭരിതമാക്കി. 2022 ജനുവരിയിൽ ഹൈക്കോടതി സിംഗിൾ ബഞ്ച് സർവെ നടപടികൾ സ്റ്റേ ചെയ്തു. ഫെബ്രുവരിയിൽ സിംഗിൾ ബഞ്ച് ഉത്തരവ് ഡിവിഷൻ ബഞ്ച് റദ്ദാക്കി. കല്ലിടൽ വീണ്ടും സംഘർഷത്തിനിടയാക്കി

മാർച്ചിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. അനുമതി വേഗത്തിലാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു, മൂന്ന് മാസത്തിന് ശേഷവും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണമില്ല. ഡിപിആറിൽ വ്യക്തത വരുത്തണമെന്ന് കെ റെയിലിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

കല്ലിടൽ നിർത്താൻ സർക്കാർ തീരുമാനിച്ചു, ജിയോ ടാഗ് സംവിധാനത്തിലൂടെ സർവെ തുടരുമെന്ന് അറിയിച്ചു. , എന്നാൽ ജിയോ ടാഗ് സർവെ നടപടികൾ ഇതുവരെ തുടങ്ങിയില്ല. കേന്ദ്രത്തിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമെ പദ്ധതിയുമായി മുന്നോട്ടുപോകൂവെന്ന് മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തി.

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ