സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് 

Published : May 16, 2025, 05:52 AM IST
സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് 

Synopsis

ഉച്ചയ്ക്ക് 2.30ന് തുറവൂ‍ർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം നടക്കുക.ഐവിന്‍റെ മരണകാരണം തലക്കേറ്റ പരുക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമികമായി കണ്ടെത്തിയിരുന്നു

കൊച്ചി: നെടുമ്പാശേരിയിൽ വാഹനത്തിനു സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കാറിടിച്ച് കൊലപ്പെടുത്തിയ ഐവിൻ ജിജോയുടെ സംസ്കാരം ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.30ന് തുറവൂ‍ർ സെന്‍റ് അഗസ്റ്റിൻ പള്ളിയിലാണ് സംസ്കാരം.

ബുധനാഴ്ച രാത്രിയാണ് ജോലി സ്ഥലത്തേക്ക് കാറിൽ പോവുകയായിരുന്ന ഐവിനെ വാഹനത്തിന് സൈഡ് കൊടുക്കുന്നതിലെ തർക്കത്തിനിടെ സിഐഎസ്എഫ് എസ്ഐ വിനയകുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ കുമാർ എന്നിവർ കാറിടിച്ച് കൊലപ്പെടുത്തിയത്. ഐവിന്‍റെ മരണകാരണം തലക്കേറ്റ പരുക്ക് മൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ പ്രാഥമികമായി കണ്ടെത്തിയിരുന്നു. തല മതിലിലോ മറ്റോ ഇടിച്ചതായിട്ടാണ് പൊലീസ് സംശയിക്കുന്നത്. ശരീരത്തിൽ നിന്ന് രക്തം വാർന്നുപോയതും മരണകാരണമായി. 

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം