സിപിഎം ബഹുജന റാലിയെ തള്ളി ജി സുധാകരൻ; ആളെ കൂട്ടാനായില്ലെന്ന് വിമർശനം

Published : Mar 15, 2026, 10:33 PM IST
g sudhakaran

Synopsis

പറവൂരിൽ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളി ജി സുധാകരൻ. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ ആളെ കൂട്ടാനായില്ലെന്നാണ് വിമർശനം.

ആലപ്പുഴ: അമ്പലപ്പുഴ പറവൂരിൽ സിപിഎം നടത്തിയ ബഹുജന റാലിയെ തള്ളി ജി സുധാകരൻ. തനിക്കെതിരെ സംഘടിപ്പിച്ച പരിപാടിയിൽ ആളെ കൂട്ടാനായില്ലെന്നാണ് വിമർശനം. പാർട്ടി മെമ്പർമാരെ പോലും മുഴുവനായി പാർട്ടി പ്രതിഷേധ പരിപാടിയിൽ പങ്കെടുപ്പിക്കാനായില്ലെന്നാണ് ആരോപണം. പൊതുയോഗത്തിൽ നേതാക്കൾ അതിരൂക്ഷമായ അക്രമം അഴിച്ചുവിട്ടെന്നും സുധാകരന്റെ കുറ്റപ്പെടുത്തി.

ഫേസ്ബുക്ക്‌ പോസ്റ്റിലും തനിക്കെതിരായ പ്രതിഷേധ പരിപാടിയെ സുധാകരൻ വിമർശിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ പൊതു പരിപാടികളിൽ കൂടുതൽ സജീവമാവുകയാണ് ജി സുധാകരൻ. അമ്പലപ്പുഴയിൽ എംഎസ്എഫിന്റെ കമ്പിളി വളപ്പ് വാർഡ് കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ പങ്കെടുത്തു. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആറാട്ട് ചടങ്ങിലും സുധാകരൻ എത്തി. വരും ദിവസങ്ങളിൽ കൂടുതൽ പൊതു പരിപാടികളിൽ സുധാകരൻ പങ്കെടുക്കും. സിപിഎം നേതാക്കളുടെ വിമർശനങ്ങളിൽ സുധാകരൻ കൂടുതൽ പ്രതികരണത്തിന് തയ്യാറായില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പയ്യന്നൂരിൽ ടി ഐ മധുസൂദനന് എതിരെ വി കുഞ്ഞികൃഷ്ണൻ മത്സരിക്കും; സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി; നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം