ഗാലറി തകർന്ന് അപകടം; വിദ്യാര്‍ത്ഥികൾക്ക് പരിക്ക്, അപകടം സർദാർ വല്ലഭായ് പട്ടേലിന്‍റെ ജന്മ വാർഷിക പരിപാടിക്കുള്ള ഒരുക്കത്തിനിടയില്‍

Published : Oct 31, 2025, 10:04 AM ISTUpdated : Oct 31, 2025, 02:59 PM IST
Gallery collapses, students injured

Synopsis

ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്

കോട്ടയം: ഗാലറി തകർന്ന് വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്‍റ് തോമസ് കോളേജ് ഗ്രൗണ്ടിൽ താൽക്കാലിക ഗാലറിയാണ് തകർന്നത്. 15 കുട്ടികളാണ് അപകടത്തിൽ പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ല.പരിപാടിയിൽ പങ്കെടുക്കാനെത്തിയ എൻസിസി- എൻഎസ്എസ് കേഡറ്റുകൾക്കാണ് പരിക്കേറ്റത്. വിദ്യാർത്ഥികളുടെ എണ്ണം എടുക്കാനായി കയറ്റിയപ്പോഴാണ് കമ്പി ഇളകി ഗാലറി തകർന്നത്.

ഇന്ന് രാവിലെ ഒമ്പത് മണിയോടുകൂടിയായിരുന്നു അപകടം. പാല ജനറല്‍ ആശുപത്രിയില്‍ എത്തിച്ച വിദ്യാര്‍ത്ഥികളെ പ്രഥമ പരിശോധന നടത്തി വിട്ടയച്ചു. സർദാർ വല്ലഭായി പട്ടേലിന്‍റെ ജന്മ വാർഷികത്തോടനുബന്ധിച്ച് പരിപാടിക്ക് ഒരുങ്ങുന്നതിനിടയാണ് അപകടം. താല്‍ക്കാലികമായി നിര്‍മിച്ച ഗാലറിയാണ് ഇത്.

 

PREV
Read more Articles on
click me!

Recommended Stories

കിഴക്കമ്പലത്ത് സംഘർഷം: മാധ്യമപ്രവർത്തകർക്ക് നേരെ കയ്യേറ്റം, അതിക്രമം നടത്തിയത് എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ട വോട്ടെടുപ്പ് അവസാന മണിക്കൂറിൽ, പോളിംഗ് 68.45%, പ്രതീക്ഷയോടെ മുന്നണികള്‍