രാജമല: പരിക്കേറ്റവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

Published : Aug 07, 2020, 07:37 PM ISTUpdated : Aug 07, 2020, 07:38 PM IST
രാജമല: പരിക്കേറ്റവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് ഉമ്മന്‍ ചാണ്ടി

Synopsis

തോട്ടങ്ങളിലെ ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്  അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം.  

തിരുവനന്തപുരം: രാജമലയില്‍ ഉരുള്‍പൊട്ടലില്‍ പരിക്കേറ്റവര്‍ക്ക് സാമ്പത്തിക സഹായം നല്‍കണമെന്ന് മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. മരിച്ചവരുടെ കുടുംബത്തിന് സാമ്പത്തിക സഹായവും പരിക്കേറ്റവര്‍ക്ക് ചികിത്സാ ചെലവും നല്‍കുമെന്ന സര്‍ക്കാരിന്റെ തീരുമാനത്തെ  സ്വാഗതം ചെയ്യുന്നുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. 

തോട്ടങ്ങളിലെ ലയങ്ങളില്‍ താമസിക്കുന്നവരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക്  അടിയന്തരമായി മാറ്റിപ്പാര്‍പ്പിക്കണം. എസ്റ്റേറ്റുകളില്‍ ആവശ്യത്തിനു സ്ഥലമുള്ളതിനാല്‍ ഇതിന് ബുദ്ധിമുട്ട് ഉണ്ടാകില്ല. പല ലയങ്ങളും വളരെ മോശം അവസ്ഥയിലാണ്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ എല്ലാവിധ സഹായവും അടിയന്തരമായി ലഭ്യമാക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.  തേയിലത്തോട്ടങ്ങളില്‍ പണി എടുക്കുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്കുണ്ടായ ദുരന്തത്തില്‍ അഗാധമായി ദു:ഖിക്കുന്നു. കേരളം മുഴുവന്‍ അവര്‍ക്കു വേണ്ടി പ്രാര്‍ത്ഥിക്കുന്നു.

കേരളത്തിന്റെ മറ്റു പല സ്ഥലങ്ങളിലും ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും ഉണ്ടായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കിടയില്‍ ഉണ്ടായ ഈ ദുരന്തം വലിയ ആഘാതമാണ് ഏല്‍പിച്ചിരിക്കുന്നത്.  ദുരിതമനുഭവിക്കുന്ന എല്ലാ സ്ഥലങ്ങളിലും പരമാവധി സഹായം എത്തിക്കാന്‍ എല്ലാവരും  രംഗത്തിറങ്ങണം. ഏറെ പ്രതികൂലമായ സാഹചര്യത്തിലും നാട്ടുകാരുടെയും ബന്ധപ്പെട്ടവരുടെയും  സജീവ പങ്കാളിത്തത്തോടെ രക്ഷാപ്രവര്‍ത്തനം നടത്തുന്നവരെ അഭിന്ദിക്കുന്നുവെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരക്കേറിയ റോഡില്‍ പട്ടാപകല്‍ അഭ്യാസ പ്രകടനം; സ്വകാര്യ ബസ് മറ്റു രണ്ടു ബസുകളില്‍ ഇടിച്ചു കയറ്റി, ബസ് ഡ്രൈവർ അറസ്റ്റില്‍
വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായിയെ പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്