നെടുങ്കണ്ടം കൊലപാതകം: പൊലീസുകാരുടെ അറസ്റ്റ് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാനെന്ന് തിരുവഞ്ചൂര്‍

By Web TeamFirst Published Jul 3, 2019, 11:04 AM IST
Highlights

നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്. അത് ഇത് വരെ നടന്നിട്ടില്ല. പൊലീസുകാരുടെ അറസ്റ്റ് കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും തിരുവഞ്ചൂര്‍.

കണ്ണൂര്‍: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസിൽ അന്വേഷണം പ്രസഹനമാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ആരോപണം പൊലീസിന് നേരെയാണ്. പൊലീസുകാര്‍ തന്നെ കേസ് അന്വേഷിക്കുന്ന സാഹചര്യം ഉണ്ടായാൽ കുറ്റക്കാരെ സംരക്ഷിക്കുന്ന തരം നിലപാടെ പ്രതീക്ഷിക്കേണ്ടതുള്ളു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ വിശദീകരിച്ചു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ് . അത് ഇത് വരെ നടന്നിട്ടില്ല. അറസ്റ്റ് അടക്കമുള്ള കാര്യങ്ങൾ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു. മന്ത്രി എം എം മണി വാദിക്കുന്നത് പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാൻ വേണ്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു.

അതിനിടെ നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്‍റണി എന്നിവരെയാണ് അല്‍പസമയം മുന്‍പ് കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. 

read also: നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്ഐ അടക്കം രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

click me!