22 സ്വർണ്ണ താലികൾ 5 സ്വർണ്ണ പൊട്ടുകൾ സ്വർണ്ണ ആൾരൂപങ്ങൾ എല്ലാം പോയി, കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ വൻ കവർച്ച

Published : Jul 13, 2026, 05:00 AM IST
gold ornaments stolen from konni temple in pathanamthitta

Synopsis

പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവ കവർന്നു

പത്തനംതിട്ട: പത്തനംതിട്ട കോന്നി കല്ലേലി ശിവചാമുണ്ഡി ക്ഷേത്രത്തിൽ കവർച്ച. തിടപ്പള്ളി പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവ കവർന്നു. രാവിലെയാണ് മോഷണ വിവരം പുറത്ത് അറിയുന്നത്. തിടപ്പള്ളി പൊളിച്ചു അകത്തുകടന്ന മോഷ്ടാക്കൾ 22 സ്വർണ്ണ താലികൾ, 5 സ്വർണ്ണ പൊട്ടുകൾ, സ്വർണ്ണ ആൾരൂപങ്ങൾ എന്നിവ കവർന്നു. ഇതിനുപുറമേ ക്ഷേത്രത്തിലെ അന്നദാന വഞ്ചി കുത്തിത്തുറന്ന് ഇരുപതിനായിരത്തിലധികം രൂപയും കൊണ്ടുപോയി.

ക്ഷേത്ര പരിസരത്തുനിന്ന് മോഷ്ടാവിന്റേതെന്ന് കരുതുന്ന താക്കോൽക്കൂട്ടം പൊലീസിന് ലഭിച്ചു. കോന്നി എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം, ഡോഗ് സ്ക്വാഡ്, വിരലടയാള വിദഗ്ധർ എന്നിവർ സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധന നടത്തി. കോന്നി പോലീസ് അന്വേഷണം തുടങ്ങി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പണമയച്ചിട്ടുള്ളത് നൂറുകളക്കിന് ആളുകൾ, കീർത്തനയുടെ ഹെവി ബിസിനസ്, ലഹരി ഇടപാട് നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയായ യുവതി പിടിയിൽ
സിസിടിവി ദൃശ്യങ്ങളിൽ എല്ലാം വ്യക്തം, അളെ തിരിച്ചറിയാതിരിക്കാൻ പ്രതികളെത്തിയത് മസ്ക് ധരിച്ച്; 'വീട്ടമ്മയുടെ മതിൽ തകർത്തതിൽ പ്രതികളെ സംരക്ഷിക്കുന്നു'