കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

Published : Dec 18, 2022, 05:34 PM IST
കരിപ്പൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നും ഒന്നരക്കോടിയുടെ സ്വർണം പിടികൂടി

Synopsis

വാട്ടർ ടാപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 814 ഗ്രാം സ്വർണം ആണ് കസ്റ്റംസ്‌ ഇയാളിൽ നിന്നും പിടികൂടിയത്.

കൊച്ചി: കരിപ്പൂർ, നെടുമ്പാശേരി വിമാനത്താവളങ്ങളിൽ നിന്നായി ഒന്നരക്കോടിയുടെ സ്വർണം പിടിച്ചു. കരിപ്പൂരിൽ കുറ്റിപ്പുറം സ്വദേശിയായ മുഹമ്മദ്‌ ഇഷാഖ് ആണ്  42 ലക്ഷം രൂപയുടെ സ്വർണവുമായി പിടിയിലായത്. വാട്ടർ ടാപ്പിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 814 ഗ്രാം സ്വർണം ആണ് കസ്റ്റംസ്‌ ഇയാളിൽ നിന്നും പിടികൂടിയത്. ഇവരെ കൂടാതെ കാസർഗോഡ് സ്വദേശി  റാഷിദ്, മലപ്പുറം ചെമ്മാട് സ്വദേശി മുഹമ്മദ് ഷഫീഖ് എന്നിവരിൽ നിന്ന്  65 ലക്ഷം രൂപയുടെ സ്വർണ മിശ്രിതംവും ഇന്ന് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഒരു കിലോ സ്വർണവുമായി  പാലക്കാട് സ്വദേശി റഷീദും ഇന്ന്  പിടിയിലായി.  
 

PREV
Read more Articles on
click me!

Recommended Stories

'രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞത് സ്വാഭാവിക നടപടി, മനഃപൂർവ്വം അറസ്റ്റ് ചെയ്യുന്നില്ല എന്ന വാദം ശരിയല്ല': മുഖ്യമന്ത്രി
തിരുവനന്തപുരം കോർപ്പറേഷന് ലഭിച്ച 1000 കോടി കേന്ദ്ര ഫണ്ടില്‍ തിരിമറിയെന്ന് ബിജെപി ,അന്വേഷണം അവശ്യപ്പെട്ട് കേന്ദ്രത്തിന് പരാതി നൽകി